Click Below 👇 & Share This News

Loading

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ സാമൂഹ്യ പ്രവർത്തനങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് ഇന്റർനാഷണൽ ലയൺസ് ക്ലബ് ഉദ്ഘാടനം ചെയ്യപ്പെടുന്നു. ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബാണ് പ്രസ്തുത ക്ലബ്ബ് സ്പോൺസർ ചെയ്യുന്നത്. ജനുവരി മുപ്പതിന് നടത്തപ്പെടുന്ന ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ ലയൺ ജെയിംസ് വളപ്പില പി. എം. ജെ.എഫ് ഉദ്ഘാടനം ചെയ്യും. ഇരിഞ്ഞാലക്കുട ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ ബിജു ജോസ് അധ്യക്ഷതവഹിക്കും. പുതുതായി ആരംഭിക്കുന്ന ലയൺസ് ക്ലബ് ഓഫ് സെന്റ് ജോസഫ് കോളേജ് ഇരിഞ്ഞാലക്കുടയിൽ ഇരുപത് പേരാണ് അംഗത്വം സ്വീകരിക്കുന്നത്. നാല് അധ്യാപകരും പതിനാറു കുട്ടികളും ഉൾക്കൊള്ളുന്ന ഈ ക്ലബ്ബിന്റെ പ്രസിഡന്റ് കുമാരി. ദിയ ജോഷിയും സെക്രട്ടറി കുമാരി. ഗൗരി നന്ദകുമാറും ട്രഷറർ കുമാരി അഗ്രിയ ജോയും ആയിരിക്കും. പുതിയ അംഗങ്ങളെ ഇൻഡക്ഷൻ നടത്തുന്നത് ഡിസ്ട്രിക്ട് ഫസ്റ്റ് വൈസ് പ്രസിഡന്റ് ആയ ലയൺ ജയകൃഷ്ണൻ.ടി യും ഇൻസ്റ്റലേഷൻ ഓഫ് ഓഫീസ് ബയേഴ്സ് നടത്തുന്നത് ഡിസ്ട്രിക്ട് സെക്കൻഡ് വൈസ് പ്രസിഡന്റ് ലയൺ സുരേഷ് കെ വാര്യർ ആയിരിക്കും.

ബാനർ പ്രസന്റേഷൻ നടത്തുന്നത് ലയൺ ജോർജ് മോറലിയും പ്രിൻസിപ്പൽ ഡോ. സി.ബ്ലെസി ആയിരിക്കും. ഇന്നത്തെ പ്രസ് മീറ്റിങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി കോളേജ് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് കുമാരി.ദിയ ജോഷി, ഹിസ്റ്ററി വിഭാഗം തലവൻ ഡോ. ജോസ് കുര്യാക്കോസ്, ഇരിഞ്ഞാലക്കുട ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ ബിജു ജോസ്,സോൺ ചെയർമാൻ ജോൺ നിതിൻ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com