Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger കുട്ടികളുടെ വളർച്ച, വികാസം, പരിപാലനം എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ അവബോധം വർദ്ധിപ്പിക്കുന്നതിനായി ‘ ചൈൽഡ് ഏർളി സ്റ്റിമുലേഷൻ ( child early stimulation)’ എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെൻ്റ് ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു. 2025 ഫെബ്രുവരി 7, 8 തിയതികളിൽ നടന്ന ശില്പശാലയിൽ തിരുവനന്തപുരത്തെ ചൈൽഡ് ഡെവലപ്‌മെൻ്റ് സെൻ്ററിലെ ഡെവലപ്‌മെൻ്റൽ തെറാപ്പിസ്റ്റുകളായ ശ്രീമതി. പ്രീമ മഹേന്ദ്രൻ, ശ്രീമതി ലാലികുമാരി ഐ എന്നിവർ ക്ലാസുകൾ നയിച്ചു. ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോക്ടർ സിസ്റ്റർ ജെസ്സി കെ സി സ്വാഗതം ആശംസിച്ചു. മഹാരാഷ്ട്ര റിട്ടയേർഡ് യൂണിസേഫ് ചീഫ്, ഗോപിനാഥ് ടി മേനോൻചടങ്ങിന് അധ്യക്ഷത വഹിച്ചു. കുഞ്ഞുങ്ങളുടെ വികാസ കാലതാമസവും തുടർന്നുണ്ടായേക്കാവുന്ന വൈകല്യങ്ങളുടെയും പ്രധാന വശങ്ങൾ വിശദീകരിച്ചു. കുട്ടികളിലെ വളർച്ചാ ആശങ്കകൾ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനുമായി അവ നേരത്തെ വിലയിരുത്തുന്നതിൻ്റെ പ്രാധാന്യം അവർ എടുത്തു പറഞ്ഞു. കുട്ടിയുടെ ശാരീരിക, മാനസിക പുരോഗതിയെ ബാധിക്കുന്ന പാരിസ്ഥിതിക, ജനിതക, സാമൂഹിക-സാമ്പത്തിക വശങ്ങൾ ക്ലാസുകളിൽ ഉൾപ്പെടുത്തിയിരുന്നു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation പുൽവാമ ദുരന്തത്തിൻ്റെ ഓർമ്മയിൽ അമർജവാനിൽ പുഷ്പചക്രം സമർപ്പിച്ച് സെൻ്റ് ജോസഫ്സ് കോളജിലെ എൻ സി സി യൂണിറ്റ്. ഡി സോൺ കലോത്സവം: സെൻ്റ് ജോസഫ്സ് കോളേജിന് മികച്ച നേട്ടം