Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger സെൻ്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം, ശ്രീമതി ഷീന പി.സി മെമ്മോറിയൽ എൻഡോവ്മെൻ്റ് ലെക്ചർ സംഘടിപ്പിച്ചു. എറണാകുളം സെൻ്റ് തെരേസാസ് കോളജ് ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രിയ കെ. നായർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. “ഭാരതീയ ആധുനികതയിലെ സാംസ്ക്കാരിക വൈരുദ്ധ്യങ്ങൾ” എന്ന വിഷയത്തിൽ ക്ലാസ് നയിച്ച ഡോ. പ്രിയ കെ. നായർ, വികസിത രാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്കു മേൽ കടന്നു കയറുന്ന വിവിധ മേഖലകളിൽ പരിസ്ഥിതിയും അരികുവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങളും ഉൾപ്പെടുന്നതെങ്ങനെ എന്നു വിശദീകരിച്ചു. പടിഞ്ഞാറൻ രാജ്യങ്ങളിൽ ഉപേക്ഷിക്കപ്പെടുന്നത് എങ്ങനെയാണ് വികസ്വര രാജ്യങ്ങളിൽ കാപ്പിറ്റലിസം പണം കൊയ്യാനുള്ള മാർഗങ്ങളായി മാറ്റുന്നതെന്ന ചിന്തയും വളരെ ശ്രദ്ധേയമായി. ടി. ഡി. രാമകൃഷ്ണൻ്റെ ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്നീ നോവലുകൾ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റം നടത്തിയ പ്രഗത്ഭ പരിഭാഷക കൂടിയാണ് ഡോ. പ്രിയ കെ. നായർ. അന്തരിച്ച അധ്യാപിക ശ്രീമതി ഷീന പി.സിയുടെ അനുസ്മരണാർത്ഥം ഏർപ്പെടുത്തിയ “ക്രിട്ടിക്കോസ് ” എന്ന പേരിൽ എല്ലാ വർഷവും നടത്തുന്ന മികച്ച അക്കാദമിക് പേപ്പറിനുള്ള ഇൻ്റർകോളജിയേറ്റ് മത്സരത്തിൽ വിജയിച്ചവർക്ക് വൈസ് പ്രിൻസിപ്പൽ ഡോ. സി. ഫ്ലവററ്റ് സമ്മാനവിതരണം നടത്തി. കുമാരി വൈഷ്ണവി എം പിള്ള, (എൻ എസ് എസ് കോളജ് പന്തളം ), ശ്രീമതി നീനു ടെസ ബേബി (അസിസ്റ്റൻ്റ് പ്രൊഫസർ, അസംപ്ഷൻ കോളജ് ചങ്ങനാശേരി) എന്നിവർ യഥാക്രമം മൂവായിരം രൂപയും രണ്ടായിരം രൂപയും സർട്ടിഫിക്കറ്റും സ്വന്തമാക്കി. ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി അഞ്ജു സൂസൻ ജോർജ് സ്വാഗതവും ഇംഗ്ലീഷ്‌വിഭാഗം അസോസിയേഷൻ സെക്രട്ടറി നഫീസ നസ്രിൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ കുമാരി എഡ്വിന ജോസ്, ഡോ. സാജോ ജോസ്, ഡോ. വി. എസ്. സുജിത എന്നിവർ സംസാരിച്ചു. ശ്രീമതി ഷീന പി.സിയുടെ കുടുംബാഗംങ്ങൾ ചടങ്ങിൽ പങ്കെടുത്തു.For more details contact:Ms.Anju Susan George 9497062172 Post navigation സെന്റ് ജോസഫ് കോളേജിൽ ഇന്റർനാഷണൽ ലയൺസ് ക്ലബ് ഉദ്ഘാടനം ചെയ്യപ്പെടുന്നു. Mega Campus Quiz 2K25 Zonal Round Held Successfully at St. Joseph’s College, Irinjalakuda