Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ ബയോളജി വിഭാഗം, ഇരിഞ്ഞാലക്കുട ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെ ‘Beat and Breathe-CPR Essentials” പരിശീലന പരിപാടി കോളജിൽ സംഘടിപ്പിച്ചു. പെട്ടെന്ന് ബോധക്ഷയം സംഭവിക്കുന്ന വ്യക്തികളിൽ നടത്തുന്ന അടിയന്തര നടപടിക്രമമാണ് കാർഡിയോപൾമോണറി റെസസിറ്റേഷൻ അഥവാ CPR. കോളേജിലെ FIT 4 LIFE എന്ന ആരോഗ്യ സംരക്ഷണ സംരംഭത്തിൻ്റെ ഭാഗമായി കോളജ് ഓഡിറ്റോറിയത്തിൽ നടത്തിയ പരിശീലന പരിപാടിയിൽ, ഇരുന്നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ബയോളജി വിഭാഗം മേധാവി ശ്രീമതി ആൻ ആന്റണി ഉദ്ഘാടന പ്രസംഗം നടത്തി. ബയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. റ്റാൻസിയാ റോസലിൻ പരിശീലകരായി എത്തിയ ഡോക്ടർമാരുടെ പാനലിനെ പരിചയപ്പെടുത്തി. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ അഞ്ജന, സെൽഫ് ഫിനാൻസിങ് കോഴ്സ് കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റ്യൻ, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും Fit 4 Life കോർഡിനേറ്ററുമായ ഡോ. സ്റ്റാലിൻ റാഫേൽ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇരിഞ്ഞാലക്കുട വിഭാഗം പ്രസിഡന്റ് ഡോ.അരുൺ വിക്ടർ, കോഴ്സ് കോർഡിനേറ്റർ ഡോ. ജോം ജേക്കബ് എന്നിവർ ആശംസ പ്രസംഗം നടത്തി. വിദ്യാർത്ഥികളെ പരിശീലിപ്പിക്കാനെത്തിയ ഡോക്ടർമാർ, സിപിആറിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സിപിആർ എങ്ങനെ നടത്തണമെന്നതിൻ്റെ ഘട്ടങ്ങളെക്കുറിച്ചും വിശദീകരിച്ച് വീഡിയോ ട്യൂട്ടോറിയലുമായി ക്ലാസ് ആരംഭിച്ചു.പെട്ടെന്ന് ഹൃദയസ്തംഭനം സംഭവിക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്ത ഒരാൾക്ക് സിപിആർ നൽകുന്നതിൻ്റെ നിർണായക പങ്ക് അവർ വിശദീകരിച്ചു.മരിക്കുന്ന വ്യക്തിയുടെ പുനരുജ്ജീവനത്തിനുള്ള സാധ്യത CPR എങ്ങനെ വർദ്ധിപ്പിക്കും എന്നതിനെക്കുറിച്ചും അവർ വിശദീകരിച്ചു.വിദ്യാർത്ഥികൾക്ക് സിപിആർ ഡമ്മികൾ ഉപയോഗിച്ച് സിപിആറിൽ പരിശീലനം നൽകി.ഡോ. അരുൺ വിക്ടർ ( ഫാമിലി ഹെൽത്ത് സെന്റർ, പൂമംഗലം ), ഡോ. ജോം ജേക്കബ് ( ബിഷപ് ആലപ്പാട്ട് മെമ്മോറിയൽ ഹോസ്പ്പിറ്റൽ കാരാഞ്ചിറ) ഡോ. ഉഷാകുമാരി ( ജനറൽ ഹോസ്പ്പിറ്റൽ ഇരിഞ്ഞാലക്കുട ), ഡോ. ഹരീന്ദ്രനാഥ് (മെട്രോ ഹോസ്പിറ്റലിൽ ഇരിഞ്ഞാലക്കുട ), ഡോ. വിശ്വനാഥൻ ( ബേബി ഹോസ്പ്പിറ്റൽ, കരുവന്നൂർ ) എന്നിവർ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു.ബയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അഞ്ജു വി. ടി നന്ദി പറഞ്ഞു. ബയോളജി വിഭാഗം അധ്യാപകരായ ഡോ. വിൽസി വിൽസൺ, മിസ്സ് കീർത്തന പി. കെ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു. വൈകിട്ട് നാലു മണിയോടെ പരിശീലന പരിപാടി സമാപിച്ചു. Post navigation ലൈഫ് സയൻസ് ജേണൽ ക്ലബ് ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി സംഗമം 2025