Click Below 👇 & Share This News

Loading

ഇരിങ്ങാലക്കുട: വെർച്വൽ ഇടങ്ങളിൽ ഒതുങ്ങിക്കൂടുന്ന പുതു തലമുറകൾക്ക് അറിവിൻ്റെയും ക്രിയാത്മകതയുടെയും ലോകം തുറന്നുകൊണ്ട് ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ്)  കോളേജ് സ്കൂൾ വിദ്യാർത്ഥികൾക്കായി സമ്മർ ക്യാമ്പ്  സംഘടിപ്പിക്കുന്നു.  പത്താം ക്ലാസ്സ് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാവുന്ന എസ് ജെ സി ലീപ് 25 സമ്മർ ക്യാമ്പ്  ഏപ്രിൽ 28 മുതൽ മെയ് മൂന്ന് വരെയുള്ള ദിവസങ്ങളിൽ കോളേജിൽ വച്ചു നടക്കും. കാലത്തിനൊത്ത് സഞ്ചരിക്കാൻ കുട്ടികളെ പ്രാപ്തരാക്കാനും, വിദ്യാർത്ഥികളുടെ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനുമായി നിരവധി പ്രവർത്തനങ്ങൾക്കാണ് ക്യാമ്പ് മുൻതൂക്കം നൽകുന്നത്. വിദ്യാർത്ഥികളുടെ ക്രിയാത്മകത വളർത്തുകയെന്ന ലക്ഷ്യം മുന്നിൽ വച്ചു കൊണ്ട് സംഘടിപ്പിച്ചിട്ടുള്ള ക്യാമ്പിൻ്റെ മുഖ്യ സവിശേഷത ക്ലാസ്സുകൾ കേന്ദ്രീകരിച്ചുള്ള അറിവിനപ്പുറം  വിവിധ പ്രവർത്തനങ്ങളിലൂടെ അവരുടെ ചിന്താശേഷി വികസിപ്പിക്കുക എന്നതാണ്.  വിദ്യാർത്ഥികളുടെ      ശാരീരിക ക്ഷമതയെയും  മാനസിക ഊർജ്ജത്തെയും ഒരു പോലെ ഉത്തേജിപ്പിക്കാനുള്ള ശ്രമവും ഈ സമ്മർ ക്യാമ്പിൻ്റെ മറ്റൊരു സവിശേഷതയാണ്. ഫിറ്റ്നസ് പരിപാടികളും കളരി പോലുള്ള ആയോധനകലകളും ഇതിൻ്റെ ഭാഗമായി പരിശീലിപ്പിക്കും.  കൊറിയോഗ്രഫി, മീഡിയ എഡിറ്റിംഗ്, ജർമ്മൻ – ഫ്രഞ്ച് ഭാഷകൾ അറിയാനും പരിചയപ്പെടാനുമുള്ള അവസരം എന്നിങ്ങനെ നിരവധി സാധ്യതകളാണ്  വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൻ്റെ രജിസ്ട്രേഷൻ ഫീസ് 500 രൂപയാണ്.  ഏപ്രിൽ 28 നു മുൻപേ കോളേജിലെ  ഓഫീസുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണെന്ന്  പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അറിയിച്ചു.

Chat with CampusRound.com