Click Below 👇 & Share This News

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് (ഓട്ടോണമസ് ) കോളേജിൽ ബയോടെക്നോളജി വിഭാഗത്തിൻ്റെ അസോസിയേഷൻ ഉദ്ഘാടനം ഡോ.അനു ജോസഫ് (ഹെഡ്, അസോസിയേറ്റ് പ്രൊഫ സർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി) നിർവഹിച്ചു തുടർന്ന് മെഡിക്കൽ ബയോടെക്നോളജി വിഷയത്തിൽ പ്രമേഹവും വിഷാദ രോഗവും – ചികിത്സാരീതികളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി, സാൽവോസ് 2K24 എന്ന പേരിൽ നടത്തിയ പരിപാടിയിൽ പ്രിൻസി പ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷയായിരുന്നു.

ബയോടെക്നോളജി വിഭാഗം പൂർവ്വ വിദ്യാർത്ഥിനിയായിരുന്ന ഡോ.കൊച്ചുറാണി കെ ജോൺസനെ ഹാവാർഡ് മെഡിക്കൽ സ്‌കൂളിൽ പി ഡി എഫ് ഫെല്ലോഷിപ്പ് ലഭിച്ച തിന് അനുമോദിക്കുകയും പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി പൊന്നാട അണിയിച്ച് മെമന്റോ നല്‌കുകയും ചെയ്‌തു. തുടർന്ന് ക്യാൻസർ ബയോളജിയിൽ ക്യാൻസർ തെറാനോസ്റ്റിക്സ് വിഷയത്തിൽ ക്ലാസ്സ് എടുക്കുകയും ഇതിലൂടെ ക്യാൻസർ രോഗനിർണ്ണയവും അതിന്റെ ചികിത്സയും അതുവഴി അതിജീവനം സാധ്യമാക്കുകയും ചെയ്യുന്നതിനെ കുറിച്ച് വിശദീകരിക്കുകയും ചെയ്‌തു. അദ്ധ്യാപകരായ ഡോ.നൈജിൽ ജോർജ്ജ് സ്വാഗ തവും ഡോ.സിസ്റ്റർ റോസ് ബാസ്റ്റിൻ വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച വിദ്യാർത്ഥി നികൾക്കുളള സമ്മാനദാനം നല്‌കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്‌തു. അസോസിയേഷൻ സെക്രട്ടറി ക്രിസ്റ്റീന തങ്കച്ചൻ നന്ദി അർപ്പിച്ചു. വിദ്യാർത്ഥികളുടെ കലാ പരിപാടികളോടെ പരിപാടി സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusNews.in