Click Below 👇 & Share This News

ഇരിഞ്ഞാലക്കുട, ആഗസ്റ്റ് 26, 2025:സെന്റ് ജോസഫ്‌സ് കോളേജ്, ഇരിഞ്ഞാലക്കുടയിലെ മൈക്രോബയോളജി & ഫോറൻസിക് സയൻസ് വിഭാഗം വാർഷിക അസോസിയേഷൻ ദിനമായ Microforensia ’ 2k25 ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം മാള METS എൻജിനിയറിങ്ങ് കോളേജിലെ പ്രൊഫസർ , ഡോ. മധു പി സി നിർവഹിച്ചു. അദ്ദേഹം ഫോറൻസിക് സയൻസിൻ്റേയും മൈക്രോബയോളജിയുടേയും ഗവേഷണ സാധ്യതകൾ , ഉപരി പഠനത്തിനുള്ള അവസരങ്ങൾ എന്നിവ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. സെൽഫ് ഫിനാൻസിങ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ അധ്യക്ഷയായിരുന്നു. മൈക്രോബയോളജി & ഫോറൻസിക് സയൻസ് വിഭാഗം മേധാവി ഡോ അതുൽ സന്ദീപ് , അസോസിയേഷൻ സെക്രട്ടറി അമൃതാ പ്രദീപ് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Click Below 👇 & Share This News
Chat with CampusRound.com