Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഓണാഘോഷവുമായി ബന്ധപ്പെട്ട് 20 വർഷമായി മലയാളവിഭാഗം നടത്തിവരാറുള്ള നാട്ടുപൂക്കളുടെ ശേഖരണമത്സരം ഈ വർഷവും ആരവങ്ങളോടെ ആഘോഷിച്ചു.ഓണനാളുകളിൽ മലയാളികൾ നടന്ന വഴികളിലൂടെ തിരികെ നടക്കാനും, ആ വഴികളിൽ പൂത്തുനിൽക്കുന്ന നാട്ടുപൂക്കളെ പുതിയ കാലത്തിനു സുപരിചിതമാക്കാനും, ഓണസംസ്കാരത്തിന്റെ നാൾവഴികളിൽ നാട്ടുപൂക്കളുടെ ഗന്ധമറിയാനും ഈ പരിപാടി കുട്ടികളെ പ്രചോദിപ്പിച്ചു.മലയാളം വകുപ്പ് അധ്യക്ഷ ഡോ. ജെൻസി കെ. എ സ്വാഗതം ആശംസിച്ച പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബ്ലെസി നിർവഹിച്ചു.മലയാളവിഭാഗം അധ്യാപിക ഡോ. ഉർസുല എൻ പരിപാടിക്ക് ഔപചാരികമായ നന്ദി അറിയിച്ചു. 232 നാട്ടുപ്പൂക്കൾ ശേഖരിച്ച് ബോട്ടണി വിഭാഗം വിദ്യാർത്ഥികൾ ഒന്നാം സ്ഥാനവും 204 പൂക്കൾ ശേഖരിച്ച് ഹിസ്റ്ററി വിദ്യാർത്ഥികൾ രണ്ടാം സ്ഥാനവും 193 പൂക്കൾ ശേഖരിച്ച് ബി.കോം എയ്ഡഡ് വിഭാഗം വിദ്യാർത്ഥികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പരിപാടിയോട് അനുബന്ധിച്ച് കോളേജ് അങ്കണത്തിൽ മലയാളം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നാടൻഭക്ഷ്മേളയും സംഘടിപ്പിച്ചു. തുടി മലയാളവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടികളിൽ മലയാളം വകുപ്പിലെ അധ്യാപകരായ ഡോ. ജെൻസി കെ. എ,മിസ്സ്.ലിറ്റി ചാക്കോ,ഡോ.ഉർസുല എൻ, ഡോ. നീനു കെ.ആർ, മിസ്. അമൃത ടി.വി,അരവിന്ദ് പി. വി എന്നിവർ നേതൃത്വം നൽകി Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ശാസ്ത്ര വിജ്ഞാന പരിപാടി നടത്തി Microforensia 2k25 ( മൈക്രോഫോറെൻസിയ 2 2 K25) ഉദ്ഘാടനം ചെയ്തു