Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഇരിങ്ങാലക്കുട :പരിസ്ഥിതിയുടെ സംരക്ഷണവും കരുതലും യുവതലമുറയുടെ കൂടി ഉത്തരവാദിത്വമാണ്. കോളജിൽ ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള രണ്ടാം വട്ടം നടക്കുമ്പോൾ ക്യാമ്പസിൽ ഇരുന്നു കൊണ്ടു തന്നെ ഒരു ലോക യാത്രനടത്താൻ കഴിയുന്ന അവസരമാണ് വിദ്യാർത്ഥിനികൾക്കു ലഭ്യമാവുന്നത്. ഇത്തരം ചലച്ചിത്ര മേളകൾ ലോകത്തിൻ്റെ വാതായനങ്ങൾ തുറന്നു തരികയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അഭിപ്രായപ്പെട്ടു. സെൻ്റ് ജോസഫ്സ് ( ഓട്ടോണമസ്) കോളജിൽ, 2023- 24 വർഷത്തെ എം എൽ എ – പ്രത്യേക വികന ഫണ്ടിൽ നിന്നും അനുവദിച്ച എൽഇഡി വോളിൻ്റെയും സൗണ്ട് സിസ്റ്റത്തിൻ്റെയും ഉദ്ഘാടനവും ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയുടെ കൊടിയേറ്റവും നിർവഹിക്കുകയായിരുന്നു മന്ത്രി. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള പഠനത്തിൽ മിടുക്കിയായ ഒരു വിദ്യാർത്ഥിനിക്ക് മന്ത്രി ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ ശ്രീമതി മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി സ്വാഗതഭാഷണം നടത്തി.ശ്രീമതി ഫെനി അബി വെള്ളാനിക്കാരൻ ( വാർഡ് കൗൺസിലർ), കുമാരി റെയ്ച്ചൽ റോസ്, ഡോ. ബിനു ടി. വി. (ഐക്യുഎ സി കോർഡിനേറ്റർ) എന്നിവർ സംസാരിച്ചു. ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയുടെ കോർഡിനേറ്റർ ക്യാപ്റ്റൻ ലിറ്റി ചാക്കോ, ഫിലിം സൊസൈറ്റി പ്രതിനിധി രാധാകൃഷ്ണൻ വെട്ടത്ത് എന്നിവർ ചേർന്ന് മന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ ടീസർ, കാവേറ്റത്തിൻ്റെ ലോഞ്ചിംഗും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation സെന്റ് ജോസഫ്സ് കോളേജിൽ ‘ഋതു’ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയുടെ കോടിയേറ്റം നടന്നു. ഋതു അന്താരാഷ്ട്രപരിസ്ഥിതി ചലച്ചിത്രമേള; ഫെസ്റ്റിവൽ ബ്രോഷർ പ്രകാശനം ചെയ്തു; കാട്, കാടർ, ഒങ്കൽ ഉദ്ഘാടനചിത്രം