Click Below 👇 & Share This News

ഇരിങ്ങാലക്കുട : വാക്കുകൾ കൊണ്ടും ശബ്ദം കൊണ്ടും മലയാളികളെ പിടിച്ചു നിർത്തിയ അതുല്യ പ്രതിഭകൾ എം.ടി വാസുദേവൻ നായരേയും പി.ജയചന്ദ്രനെയും അനുസ്മരിച്ച് ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് (ഓട്ടോണമസ്) കോളേജ് മലയാളവിഭാഗം.
കാലഘട്ടങ്ങൾക്കനുസരിച്ച് ശബ്ദത്തിൽ നവീനത കൊണ്ടുവരികയും ഭാവത്താൽ മലയാളി മനസ്സിനെ കീഴടക്കുകയും ചെയ്ത ഗായകനാണ് പി. ജയചന്ദ്രനെന്നും
മലയാള സാഹിത്യത്തിലും ചലച്ചിത്രലോകത്തും   അവിസ്മരണീയ സാന്നിധ്യവും സംഭാവനകളുമാണ് എം.ടിയുടേതെന്നും കവിയും ഗാനരചയിതാവുമായ മധു ആലപ്പുഴ അഭിപ്രായപ്പെട്ടു. മലയാളവിഭാഗം  സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം.  പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ച പരിപാടിയിൽ  മലയാളവിഭാഗം അധ്യക്ഷ ഡോ. ജെൻസി കെ.എ സ്വാഗതം പറഞ്ഞു. മലയാളവിഭാഗം അധ്യാപിക  ഡോ. മീരാ മധു നന്ദി രേഖപ്പെടുത്തി.  തുടർന്ന് ജയചന്ദ്രന് ഗാനാജ്ഞലി നേർന്നുകൊണ്ട് രണ്ടാംവർഷ കെമിസ്ട്രി വിദ്യാർത്ഥി നിരജ്ഞനയും  രണ്ടാം വർഷ മലയാള ബിരുദാനന്തരബിരുദ വിദ്യാർത്ഥി അപർണ രാജും ഗാനങ്ങൾ ആലപിച്ചു.
എം.ടിയുടെ കൃതികളെക്കുറിച്ച് ഒന്നാംവർഷ ബിരുദാനന്തരബിരുദ വിദ്യാർത്ഥികളായ കൃഷ്ണപ്രിയ , അരുണിമ എന്നിവർ സംസാരിച്ചു. സെൻ്റ്. ജോസഫ്സ് കോളേജ് ദേവഗിരി മലയാളവിഭാഗം  സംഘടിപ്പിച്ച ഋതം 2025 നടത്തിയ സാഹിത്യഫെസ്റ്റിൽ തത്സമയ മാഗസിൻ നിർമ്മാണ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ മലയാള ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ അപർണ രാജ്, വീണ, നിഖില, കൃഷ്ണേന്ദു, ശില്പ,സാന്ദ്ര, കൃഷ്ണപ്രിയ എന്നിവരെ അഭിനന്ദിച്ചു. ഋതം 2025 ൽ പുസ്തകനിരൂപണ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ അരുണിമ അഭിനന്ദനമേറ്റു വാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusNews.in