Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഇരിങ്ങാലക്കുട കേരള നവോത്ഥാന പ്രസ്ഥാനങ്ങൾ സംസ്ഥാനത്തിന്റെ സാംസ്കാരിക-സാമൂഹിക പുരോഗതിയിൽ നിർണായക സംഭാവന നൽകിയിട്ടുണ്ടെന്നും സെന്റ് ജോസഫ്സ് കോളജ് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ പറഞ്ഞു. സെന്റ് ജോസഫ്സ് (ഓട്ടോണമസ്) കോളേജിന്റെ 61-ാമത് കോളജ് ദിനാഘോഷവും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും“സല്യൂട്ടോ വിറ്റേ 2025” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷനായി. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും പ്രയത്നിച്ച ഈ കോളജ് സമൂഹപരിവർത്തനത്തിന് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എന്നദ്ദേഹം പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നൽകിയ കോളജാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിരമിക്കുന്ന അധ്യാപകരായ രസതന്ത്ര വിഭാഗം മേധാവി ഡോ. ഡീന ആന്റണി സി, അസോസിയേറ്റ് പ്രൊഫസർ ഡോ. ബിൻസി വർഗീസ് വി, സെൽഫ് ഫിനാൻസിങ് ഇംഗ്ലീഷ് വിഭാഗം മേധാവി ശാന്തി മേനോൻ പി എന്നിവരെ ആദരിച്ചു. ഹോളി ഫാമിലി കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ റവ. മദർ ഡോ. സിസ്റ്റർ ആനി കുര്യാക്കോസ് വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു .കോളജ് പ്രിൻസിപ്പൽ റവ. ഡോ. സിസ്റ്റർ ബ്ലസ്സി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ പാവനാത്മ പ്രൊവിൻസ് സുപ്പീരിയർ ജനറലും മാനേജറുമായ റവ. ഡോ. സിസ്റ്റർ ട്രീസ്സ ജോസഫ്, വാർഡ് കൗൺസിലർ മിനി സണ്ണി, പി.ടി.എ വൈസ് പ്രസിഡൻറ് പി. എൻ. ഗോപകുമാർ, ജന്തുശാസ്ത്ര വിഭാഗം മേധാവി വിദ്യ ജി, രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. മനോജ് എ. എൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കോളജ് യൂണിയൻ ചെയർപേഴ്സൺ ഗായത്രി മനോജ് നന്ദി രേഖപ്പെടുത്തി. വിദ്യാർത്ഥികളുടേയും അധ്യാപകരുടെയും കലാ പരിപാടികളും ഇതോടനുബന്ധിച്ച് നടന്നു. Post navigation എം.ടി – ജയചന്ദ്രൻ അനുസ്മരണം ബജറ്റ് പാനൽ ചർച്ച 2025