Click Below 👇 & Share This News

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര- കൊമേഴ്സ് വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ 2025 ബജറ്റിനെ കുറിച്ചുള്ള പാനൽ ചർച്ച സംഘടിപ്പിച്ചു. റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്സ് മേധാവി ശ്രീമതി രമ്യ. എസ്. സ്വാഗതം ആശംസിച്ചു. ബജറ്റിന്റെ വിവിധ മേഖലകളിൽ ഉണ്ടായ മാറ്റങ്ങൾ,സാമ്പത്തിക വളർച്ചയിൽ ഉണ്ടായ പ്രതിഫലനം, പൊതുനിക്ഷേപം, നികുതി നയം എന്നിവയെക്കുറിച്ച് വിദഗ്ധർ ആശയവിനിമയം നടത്തി. പാനലിൽ പ്രമുഖ സാമ്പത്തിക- വ്യവസായ പ്രതിനിധികളായ ഡോ. രാജേഷ് കെ. (ഡിപ്പാർട്ട്മെന്റ് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്മെന്റ് (KUFOS) മേധാവി), ഡോ. ഇമ്മാനുവൽ തോമസ് (സെന്റ് തോമസ് ഓട്ടോണോമസ് കോളേജ്, തൃശ്ശൂർ, സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി), ചാർട്ടർഡ് അക്കൗണ്ടന്റ് മിസ്റ്റർ ഹരികൃഷ്ണൻ വി. എന്നിവർ പങ്കെടുത്തു. സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ഡയറക്ടർ ആയ ഡോ.ധന്യ അലക്സ് ചർച്ചയുടെ മോഡറേറ്റർ ആയിരുന്നു . ചർച്ചയ്ക്ക് ശേഷം വിദ്യാർത്ഥിനികളുമായി ചോദ്യോത്തര സംഭാഷണം നടത്തി. സാമ്പത്തികശാസ്ത്ര വകുപ്പ് മേധാവി ശ്രീമതി ജോമോൾ തോമസ് നന്ദി പ്രസംഗം നടത്തി

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com