Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഇരിഞ്ഞാലക്കുട: അറിവിന്റെയും പുതുമയുടെയും പ്രകാശം പരത്തി കൊണ്ട് സെന്റ് ജോസഫ്സ് കോളേജ് ഓട്ടോണോമസിലെ, കമ്പ്യൂട്ടർ സയൻസ് വിഭാഗം സംഘടിപ്പിച്ച സെലസ്റ്റാ സെസ്റ്റ് 2K25-ന്റെ സമാപനച്ചടങ്ങ് സെപ്റ്റംബർ 26-ന് പദ്മഭൂഷൺ ഫാ.ഗബ്രിയേൽ റിസർച്ച് സെമിനാർ ഹാളിൽ നടന്നു. കാലത്തിനൊപ്പം മുന്നേറുന്ന തലമുറയുടെ കൈകളിൽ സാങ്കേതിക വിദ്യയുടെ ഭാവി തെളിയും എന്ന സന്ദേശമാണ് പരിപാടിയിൽ മുഴുനീളെ ആവർത്തിച്ചത്. സമാപന ചടങ്ങിൽ, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ശ്രീമതി അമ്പിളി ജേക്കബ് സ്വാഗതം ആശംസിച്ചു. സെൽഫ് ഫിനാൻസിങ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ അധ്യക്ഷത വഹിച്ചു. “സാങ്കേതിക വിദ്യ മനുഷ്യന്റെ ജീവിതത്തിൽ വെറും ഉപകരണമല്ല, പുതുതലമുറയുടെ വാഗ്ദാനമാണെന്ന് സിസ്റ്റർ കൂട്ടിച്ചേർത്തു. ഡോ. പ്രദീപ്കുമാർ (സിൻഡിക്കേറ്റ് മെമ്പർ , കാലിക്കറ്റ് സർവകലാശാല, ശ്രീ വ്യാസ എൻ.എസ്.എസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ പ്രൊഫസർ), ഡോ. ലജീഷ് വി. എൽ (കാലിക്കറ്റ് സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ) എന്നിവർ മുഖ്യ അതിഥികളായ ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി അനില ജോസ് നന്ദി പ്രകാശിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടത്തിയ മത്സരങ്ങളിലെയും കൂപ്പൺ നറുക്കെടുപ്പിലെയും വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ക്യാഷ് പ്രൈസും വിതരണം ചെയ്തു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് ഓട്ടോണമസ് കോളജിൽ മെഗാ തൊഴിൽ മേള – പ്രയുക്തി 2025 ഉദ്ഘാടനം സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു