Click Below 👇 & Share This News

ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജ് സസ്യശാസ്ത്ര വിഭാഗം, അസോസിയേഷൻ ‘ഫോറം ഫൈറ്റോ’ ഉദ്ഘാടനം കെ. കെ. ടി. എം. ഗവൺമെൻ്റ് കോളേജ് കൊടുങ്ങല്ലൂർ, സസ്യശാസ്ത്ര വിഭാഗം അസിസ്റ്റൻ്റ് പ്രഫസർ റമീന കെ. ജമാൽ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷയായിരുന്നു. “സസ്യശാസ്ത്ര മേഖലയിലെ ഉപരിപഠനവും ജോലി സാധ്യത കളും ” എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയും തൻ്റെ കലാലയാനുഭവങ്ങൾ വളരെ രസകരമായ രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു. ചടങ്ങിൽ സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ. ആൽഫ്രഡ് ജോ. സ്വാഗതം പറഞ്ഞു. സസ്യശാസ്ത്ര അധ്യാപികയു ഡോ. ബിനു ടി.വി. 2023 – 24 അദ്ധ്യയന വർഷത്തെ ഡിപ്പാർട്ട്മെൻ്റ് പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. കലാലയ വേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച പൂർവ്വ വിദ്യാർഥിനികളെ അനുമോദിച്ചു. വിദ്യാർഥിനികളുടെ വിവിധ കലാപരിപാടികളോടെ സമാപിച്ച ചടങ്ങിൽ സസ്യശാസ്ത്ര അസോസിയേഷൻ സെക്രട്ടറി ഏയ്ഞ്ചൽ ജോർജ് നന്ദി പ്രകാശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com