Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജിൻ്റെ ( ഓട്ടണോമസ്) ദർശന കൗൺസിലിംഗ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മർ ക്യാമ്പിനു കളമൊരുങ്ങി. ഇന്നു മുതൽ ആരംഭിക്കുന്ന ക്യാംപിൻ്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി മേരിക്കുട്ടി ജോയ് നിർവഹിച്ചു. ഹോളി ഫാമിലി സന്യാസസമൂഹത്തിലെ ഫാമിലി അപ്പൊസ്തലേറ്റ് കൗൺസിലർ സിസ്റ്റർ ഡെൽസി പൊറുത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി ആശംസ നേർന്നു. ചടങ്ങിൽ സിസ്റ്റർ ഏയ്ഞ്ചലിൻ ( ഫാമിലി കൗൺസിലർ) സ്വാഗതവും അഡ്വ. ലീന ഷാജു നന്ദിയും പറഞ്ഞു. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കായി 20 ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പാണ് ഒരുക്കിയിട്ടുള്ളത്. മോട്ടിവേഷൻ ക്ലാസുകൾക്കൊപ്പം ലൈഫ് സ്കില്ലുകൾ വളർത്തിയെടുക്കാനുതകുന്ന വിവിധ പ്രവർത്തനങ്ങളും കളികളും ക്യാമ്പിൻ്റെ ഭാഗമാണ്. ജില്ലയിലെ പല സ്ഥലങ്ങളിൽ നിന്നായി 190 കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. 20 ന് ക്യാംപ് സമാപിക്കും. Post navigation Farewell Salute to the Veterans of St Joseph’s: Retiring Faculty Members of this year അധ്യാപക ഒഴിവ് @ St. Joseph’s College, Irinjalakuda (Autonomous)