Click Below 👇 & Share This News

ശാസ്ത്ര-സാങ്കേതിക-സാഹിത്യ രംഗങ്ങളിലും സ്ത്രീവിദ്യാഭ്യാസ മേഖലയിലും എട്ട് പതിറ്റാണ്ടുകൾ പിന്നിട്ട തൃശ്ശൂർ സെന്റ് മേരീസ് കോളേജ്, തങ്ങളുടെ എൺപതാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രണ്ട് ദിവസത്തെ ‘ഇന്നൊവേഷൻ & ഇൻസ്പിരേഷൻ ഷോക്കേസ്’ അക്കാദമിക് ഫെസ്റ്റ് സമാനതകളില്ലാത്ത ജനപങ്കാളിത്തത്തോടെ ചരിത്രവിജയമായി. ക്യാമ്പസിനെ അറിവിന്റെയും സർഗ്ഗാത്മകതയുടെയും മഹാസംഗമമാക്കി മാറ്റിയ ഈ വൈജ്ഞാനിക മേള കാണാൻ പ്രാദേശിക സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും പൊതുജനങ്ങളുമടക്കം ആയിരക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്. കോളേജിലെ മരിയൻ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പുതുപ്പള്ളി മണ്ഡലം എം.എൽ.എ ശ്രീ ചാണ്ടി ഉമ്മൻ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

സംസ്ഥാനത്തിന്റെ വികസനത്തിനായി വിഭാവനം ചെയ്തിരിക്കുന്ന നോളേജ് ഇക്കോണമി, സ്പോർട്സ് ഇക്കോണമി തുടങ്ങിയ തലങ്ങളിൽ വിദ്യാർഥിനികൾക്ക് കരുത്തോടെ ചുവടു വെക്കാനും ആഗോള നേതൃത്വത്തിലേക്കുയരാനും വിശുദ്ധ ചാവറ പിതാവിന്റെ ദർശനത്തിൽ മുന്നേറുന്ന കലാലയം വേദിയാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. കോളേജിന്റെ പുതിയ നൈപുണി വികസന പദ്ധതിയായ “സ്കിൽ ഇറ്റ്” ന്റെ ഔദ്യോഗിക ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. വികസനപ്രവർത്തനങ്ങളിൽ സെന്റ് മേരീസ് കോളേജ് പോലുള്ള മികച്ച കലാലയങ്ങൾ നൽകുന്ന സംഭാവനകളെ പ്രശംസിച്ചുകൊണ്ട് തൃശ്ശൂർ മണ്ഡലം എം.എൽ.എ ശ്രീ രാജൻ ജെ. പല്ലൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മീന കെ. ചെറുവത്തൂർ തന്റെ അധ്യക്ഷപ്രസംഗത്തിൽ, കഴിഞ്ഞ എൺപത് വർഷമായി ശാസ്ത്ര-സാഹിത്യ മേഖലകളിൽ സ്ത്രീകൾക്ക് മികച്ച അടിത്തറ നൽകിയ കോളേജന്റെ പാരമ്പര്യം സ്മരിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ടെസീന പി. ഇമ്മട്ടി, അക്കാദമിക് ഡീൻ ഡോ. ജൂലി പി. ലാസർ, ഐ ക്യു എ സി കോർഡിനേറ്ററും വൈസ് പ്രിൻസിപ്പലുമായ ഡോ. ഡാലി ഡൊമിനിക് എ. എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ ഈ മേള വൈജ്ഞാനിക കൈമാറ്റത്തിൽ പുതിയൊരു നാഴികക്കല്ലായി മാറി. കോളേജിലെ ശാസ്ത്ര, സാഹിത്യ വിഭാഗങ്ങളെല്ലാം വിദ്യാർത്ഥികൾക്കായി ആധുനിക ലബോറട്ടറി സംവിധാനങ്ങളും, എക്സ്പെരിമെന്റുകളും, ആർട്ടിസ്റ്റിക് ഇൻസ്റ്റളേഷണുകളും, വിജ്ഞാനപ്രദമായ ആക്ടിവിറ്റികളും വിവിധ എക്സിബിഷൻ സ്റ്റാളുകളിലായി ഒരുക്കി. KSSP, LUCA, KFRI, ASM സ്ടുഡെന്റ ചാപ്റ്റർ, ഡ്രീംസ്, എന്നി ഏജൻസികൾ ഒരുക്കിയ എക്സിബിറ്റുകൾ മേളയുടെ മാറ്റ് കൂട്ടി. ജില്ലയിലെ പതിനഞ്ചോളം സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ ഈ വിജ്ഞാന മാമാങ്കത്തിന്റെ ഭാഗമായി.

Campus Round

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

Join our WhatsApp group for the latest campus updates

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com