Click Below 👇 & Share This News

പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ മാധ്യമവിഭാത്തിന്റെ നേതൃത്വത്തില്‍ അന്തര്‍ദേശീയ ഫോട്ടോഗ്രഫി ദിനത്തോട് അനുബന്ധിച്ച് ഫോട്ടോഗ്രഫി വാരാഘോഷം സംഘടിപ്പിച്ചു. കൊച്ചി ജെയിന്‍ ഡീംഡ് യൂണിവേഴ്‌സിറ്റിയോട് ചേര്‍ന്ന് ‘ഒരു ദിനം’ എന്ന വിഷയത്തില്‍ ദേശീയ തലത്തിലും പുല്‍പ്പള്ളിയിലെ സമൂഹ മാധ്യമ ഗ്രൂപ്പായ കരിമം കൂട്ടായ്മയോടു സഹകരിച്ച് ‘എന്റെ പുല്‍പ്പള്ളി’ എന്ന വിഷയത്തില്‍ പ്രാദേശിക തലത്തിലും ഫോട്ടോഗ്രഫി മല്‍സരങ്ങള്‍ സംഘടിപ്പിച്ചു.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മല്‍സരങ്ങളും സെമിനാറുകളും വാരാഘോഷത്തിന്റെ ഭാഗമായി ഒരുക്കി. പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ ശബരി ജാനകിയുടെ നേതൃത്വത്തില്‍ ശില്പശാലയും വാരാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. പരിപാടികള്‍ക്ക് അധ്യാപകരായ ഡോ. ജോബിന്‍ ജോയ്, ജിബിന്‍ വര്‍ഗ്ഗീസ്, ഷോബിന്‍ മാത്യു, ലിന്‍സി ജോസഫ്, ക്രിസ്റ്റീന ജോസഫ്, കെസിയ ജേക്കബ് എന്നിവരാണ് നേതൃത്വം നൽകിയത്.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com