Click Below 👇 & Share This News

ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ സാമൂഹിക പ്രതിബദ്ധതയും സാന്ത്വന പരിപാലനവും വളർത്തുക എന്ന ലക്ഷ്യത്തോടു കൂടി സ്റ്റുഡൻസ് അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ രൂപീകരിച്ചു. പ്രിൻസിപ്പാൾ ഡോക്ടർ എസ് ഷിബുവിന്റെ അധ്യക്ഷതയിൽ നാട്ടിക പഞ്ചായത്ത് മെമ്പർ ബിന്ദു പ്രദീപ് ക്ലബ്ബ് പ്രവർത്തനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ക്ലബ് കോർഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫസർ ടിന്റു, ടി.ആർ സ്വാഗതം പറഞ്ഞു. സ്റ്റുഡന്റ് കോഡിനേറ്റർ ജ്യോതിർനാഥ് പരിപാടിക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു.

ഗോകുൽ സന്തോഷ് നന്ദി പറഞ്ഞു. ആൽഫ പാലിയേറ്റീവ് കെയർ കമ്മ്യൂണിറ്റി ഓഫീസർ മേഘന വിദ്യാർത്ഥികൾക്ക് സാന്ത്വന പരിപാലന ബോധവൽക്കരണ ക്ലാസ് നൽകി കുട്ടികളിൽ സേവന മനോഭാവം ഉണർത്തി.

Click Below 👇 & Share This News
Chat with CampusRound.com