Click Below 👇 & Share This News

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്കോളേജിലെ ‘സ്റ്റുഡൻറ് ഓഫ് ദി ഇയർ -2025- മത്സരം , കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പഠന മികവിനും പഠ്യേതര പ്രവർത്തനങ്ങളിലുമുള്ള മികവടക്കം നിരവധി മാനദണ്ഡങ്ങളിലൂടെ സൂക്ഷ്മമായി തിരഞ്ഞെടുത്ത 5 ഫൈനലിസ്റ്റുകളാണ് അവസാനഘട്ടത്തിൽ മാറ്റുരച്ചത് . ഹിസ്റ്ററി വിഭാഗത്തിലെ ഗായത്രി മനോജ് 2025 ലെ സ്റ്റുഡൻറ് ഓഫ് ദി ഇയർ ടൈറ്റിൽ പദവി നേടി, കോമേഴ്‌സ് വിഭാഗത്തിലെ എയ്ൻജലിൻ സണ്ണി ഫസ്റ്റ് റണ്ണർ അപ്പ് ,കെമിസ്ട്രി വിഭാഗത്തിലെ ആഗ്ന മരിയ ജോണി സെക്കന്റ് റണ്ണർ അപ്പ് പദവികൾ കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ വൈസ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ എലൈസ വിതരണം ചെയ്തു.
പരിപാടിയുടെ മുഖ്യ സ്പോൺസർമാരായ ലയൺസ് ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുട ഭാരവാഹികൾ, ടൈറ്റിൽ വിജയിക്ക്10,000 രൂപ ക്യാഷ് അവാർഡ് നൽകി.
മറ്റു ടൈറ്റിൽ വിജയികൾ : മിസ് ഇൻ്റലിജൻസ്(എയ്ൻജലിൻ സണ്ണി), ക്യൂൻ ഓഫ് ഹാർട്ട്സ്(ഗായത്രി മനോജ്), സ്റ്റാർ ഓൺ സ്റ്റേജ്(ഗായത്രി മനോജ് ).
ലയൻസ് ക്ലബ്‌ ഇരിങ്ങാലക്കുടയുടെ വൈസ് പ്രസിഡന്റായ അഡ്വ : മനോജ്‌ ഐബെൻ, ലയൺസ് ക്ലബ്‌ ഇരിങ്ങാലക്കുടയുടെ സോണൽ ചെയർ പേഴ്സൺ അഡ്വ : ജോൺ നിതിൻ തോമസ്, എന്നിവർ അനുമോദന പ്രഭാഷണം നടത്തി

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com