Click Below 👇 & Share This News WhatsApp Facebook Twitter/X LinkedIn CopyCopied ACER ,(Association of Computer Enthusiasts and Researchers)2026 ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ അസോസിയേഷൻ ഡേ ACER 2026, സെപ്റ്റംബർ 11-ന് കൂട്ടനെല്ലൂർ ശ്രീ സി അച്യുതമേനോൻ കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശ്രീ. കുമരേശൻ കെ. ഉദ്ഘാടനം നിർവഹിച്ചു. Edge, AI & TinyML: Bringing Next-Generation AI to Everyday Devices” എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എഡ്ജ് എഐ , ടൈനി എം എൽ എന്നിവയുടെ പ്രായോഗിക സാധ്യതകളും തൊഴിൽ-ഗവേഷണ മേഖലകളിലെ അവസരങ്ങളും അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അധ്യക്ഷയായിരുന്നു. സെൽഫ് ഫിനാൻസിംഗ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ ആശംസകൾ നേർന്നു.കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ശ്രീമതി അമ്പിളി ജേക്കബ് സ്വാഗതം ആശംസിച്ചു. അസോസിയേഷൻ സെക്രട്ടറി അൽവീന പോൾ നന്ദി രേഖപ്പെടുത്തി.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. Click Below 👇 & Share This News WhatsApp Facebook Twitter/X LinkedIn CopyCopied Post navigation ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ ബയോടെക്നോളജി വിഭാഗം ദേശീയ സെമിനാർ സംഘടിപ്പിച്ചു അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.