Click Below 👇 & Share This News

ഇരിങ്ങാലക്കുട, ഒക്ടോബർ 9: ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ (ഓട്ടോണമസ്) ആദ്യമായി സംഘടിപ്പിച്ച ഗർബ നൈറ്റ് 2026 വിദ്യാർഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ വർണാഭമായി നടന്നു. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര പരിപാടി ഉദ്ഘാടനം ചെയ്തു.

കോളേജിലെ ഡാൻസ് ക്ലബ്ബായ ലൈഹാരയുടെ (LYHARA) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ, ഫാക്കൽറ്റി കോർഡിനേറ്റർ ശ്രീമതി രേവതി ജി. കൃഷ്ണന്റെ മേൽനോട്ടത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഒക്ടോബർ 9-ന് വൈകിട്ട് 4.30 മുതൽ 6.30 വരെ ഗർബ, ദണ്ഡിയ നൃത്തശിൽപശാല നടന്നു. തുടർന്ന് രാത്രി 8 മുതൽ 10 വരെ ഔദ്യോഗിക പരിപാടികൾ അരങ്ങേറി.

ഗർബ, ദണ്ഡിയ നൃത്തങ്ങളുടെ ചുവടുകൾ പരിചയപ്പെടുത്തുന്നതിനും വിദ്യാർഥികൾക്ക് പുതിയ കലാനുഭവം പകരുന്നതിനും ശിൽപശാല അവസരമൊരുക്കി. വർണാഭമായ വേഷങ്ങളും ചടുലമായ നൃത്തച്ചുവടുകളും സംഗീതവും ആഘോഷത്തിന് മിഴിവേകി. നിരവധി വിദ്യാർഥികളും അധ്യാപകരും പങ്കെടുത്ത പരിപാടി സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്തോഷത്തിന്റെയും വേദിയായി മാറി.

കോളേജ് ക്യാമ്പസിൽ ആദ്യമായി സംഘടിപ്പിച്ച ഗർബ നൈറ്റ്, വിദ്യാർഥികളുടെ കലാപരമായ കഴിവുകൾക്കും സർഗാത്മകതയ്ക്കും കൂട്ടായ പങ്കാളിത്തത്തിനും പ്രാധാന്യം നൽകുന്ന വേറിട്ട അനുഭവമായി. ലൈഹാര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ കൂട്ടായ പരിശ്രമവും എല്ലാവരുടെയും ആവേശകരമായ പങ്കാളിത്തവും പരിപാടിയെ അവിസ്മരണീയമാക്കി.

Click Below 👇 & Share This News
Chat with CampusRound.com