Click Below 👇 & Share This News

ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്രോണിക്സ് എൻജിനീയേഴ്‌സ് (ഐട്രിപ്പിൾഇ) യും ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗും സംയുക്തമായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ‘അൺഫോൾഡ് 2026’ ദ്വിദിന സ്റ്റാർട്ടപ്പ് ബൂട്ട് ക്യാംപ് ശ്രദ്ധേയമായി. ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സിഎംഐ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹൈക്കോൺ (Hykon) ഗ്രൂപ്പ് ചെയർമാൻ ക്രിസ്റ്റോ ജോർജ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളിൽ സംരംഭകത്വ മനോഭാവം വളർത്താനും സാങ്കേതിക ആശയങ്ങൾക്ക് വ്യാവസായിക രൂപം നൽകാനും ലക്ഷ്യമിട്ടാണ് ബൂട്ട് ക്യാംപ് സംഘടിപ്പിച്ചത്.

ബൂട്ട് ക്യാംപിൽ സാങ്കേതിക-ബിസിനസ് രംഗത്തെ പ്രമുഖർ ക്ലാസുകൾ നയിച്ചു. കേരളസാങ്കേതിക സർകലാശാല അസിസ്റ്റന്റ് ഡയറക്ടറും ഐട്രിപ്പിൾഇ IA/IE/PELS ജോയിന്റ് ചാപ്റ്റർ കേരള ചെയറുമായ ഡോ.കെ ബിജു, കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) പ്രോഗ്രാം മാനേജർ ധനജ് കെ.എം, ചേലക്കര ഗവ. പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ഡോ. പ്രദീപ് എം, ചെങ്ങന്നൂർ പ്രൊവിഡൻസ് എൻജിനീയറിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രേംശങ്കർ സി, സഹൃദയ എൻജിനീയറിംഗ് കോളേജ് പ്രൊഫസറും ഐഇഇഇ ആർഎഎസ് (RAS) കേരളം ചാപ്റ്റർ സെക്രട്ടറിയുമായ ഡോ. ശ്രീരാജ് ആർ, ജ്യോതി എൻജിനീയറിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അശ്വതി വിൽസൺ, ബസ്റ്റ്ലർ (Bustler) ആപ്പ് ഫൗണ്ടറും സിഇഒയുമായ സജിദ് സജി എന്നിവർ വിവിധ വിഷയങ്ങളിൽ വിദ്യാർഥികൾക്ക് മെന്റർഷിപ്പ് നൽകി.
പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. എ എൻ രവിശങ്കറിന്റെ നേതൃത്വത്തിൽ അധ്യാപകരും ഐ ട്രിപ്പിൾ ഇ വളണ്ടിയർമാരും പരിപാടികൾക്ക് നേതൃത്വം നൽകി.

ഐട്രിപ്പിൾഇ IA/IE/PELS ജോയിന്റ് ചാപ്റ്റർ കേരള, ഐട്രിപ്പിൾഇ ആർഎഎസ് (RAS) കേരള ചാപ്റ്റർ, ഐട്രിപ്പിൾഇ എസ്ബി സിസിഇ (IEEE SB CCE), ഐട്രിപ്പിൾഇ യങ് പ്രഫഷണൽസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ കോളേജുകളിൽ നിന്നായി നൂറോളം വിദ്യാർഥികളും ഐഇഇഇ പ്രതിനിധികളും ബൂട്ട് ക്യാംപിൽ പങ്കെടുത്തു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com