Click Below 👇 & Share This News

Loading

ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സിൽ പാട്ടിൻ്റെ ചടുലതകൾ സൃഷ്ടിച്ച് മെറിൻഗ്രിഗറി ലൈവ്. പ്രശസ്ത പിന്നണി ഗായിക മെറിൻ ഗ്രിഗറിയുടെ മ്യൂസിക്ക് ബാൻ്റായ മെറിൻ ഗ്രിഗറി ലൈവിൻ്റെ ഉദ്ഘാടനത്തിന് ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ്) കോളേജ് സാക്ഷ്യം വഹിച്ചു. വെള്ളിയാഴ്ച രണ്ടുമണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ മെറിൻ ഗ്രിഗറി, ഗൗതം വിൻസൻ്റ്, അഖിൽ അനിൽ, റെമിൻ ജോസ്, യാസിൻ അഷ്റഫ്, ജോൺ ലീഡർ, ഗോകുൽ കുമാർ എന്നിവർ പങ്കെടുത്തു.

സ്ത്രീ ശാക്തീകരണമെന്ന ആശയം ഉൾകൊണ്ട് മെറിൻ ഗ്രിഗറി ബാൻ്റ് ഒരുക്കിയ ‘ തീയാണ് നീ ‘ എന്ന പാട്ടിൻ്റെ ഔദ്യോഗിക റിലീസും നടന്നു.
കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബ്ലെസി, വൈസ് പ്രിൻപ്പിൽ ഡോ.സിസ്റ്റർ അഞ്ജന, ഫൈൻ ആർട്സ് കോർഡിനേറ്റർ സോനാദാസ് എന്നിവർ സന്നിഹിതരായി.
മ്യൂസിക് ബാൻ്റിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സ്കാൻ ചെയ്തോണം എന്ന മത്സരത്തിൽ നിന്നും തെരഞ്ഞെടുത്ത അമ്പത് കുട്ടികൾക്ക് ആർ ജെ ഫുഡ് പ്രൊഡക്ട്സ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com