Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied അനുഷ്ഠാന കലയായ കളംപാട്ട് കണ്ടറിഞ്ഞ് വടക്കാഞ്ചേരി ശ്രീ വ്യാസ എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥികൾ.അന്യമായി കൊണ്ടിരിക്കുന്ന കലകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിൻ്റെഭാഗമായാണ് കോളേജിൽ IQAC യുടെയും ഇംഗ്ലീഷ് വിഭാഗത്തിൻ്റെയും ആഭിമുഖ്യത്തിൽ ഇന്ത്യൻ വിജ്ഞാന വ്യവസ്ഥയും കളംപാട്ടും എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചത്. കടന്നമണ്ണ ശ്രീനിവാസൻ ശില്പശാല നയികുന്നു കേരള ബുക്ക് ഓഫ് റെക്കോർഡ് ജേതാവും കളംപാട്ട് കലാകാരനുമായ കടന്നമണ്ണ ശ്രീനിവാസൻ ശില്പശാല നയിച്ചു.പഞ്ചവർണ്ണങ്ങളെ കൊണ്ട് കളമെഴുതി,കളംപാട്ടിൻ്റെ അനുഷ്ഠാന ചടങ്ങുകൾ,ഐതിഹ്യങ്ങൾ, പൊടികളുടെ നിർമ്മാണ രീതികൾ,ലോഹ സങ്കല്പങ്ങൾ തുടങ്ങിയ വിവരണങ്ങളടങ്ങിയ സോദാഹരണ പ്രഭാഷണത്തോടെയും, മൺ ചിരാതുകളുടെ സ്വർണ്ണ വർണ്ണ ശോഭയിൽ നന്തുണി ഉപയോഗിച്ച് കളംപാട്ട് പാടിയുമാണ് ഈ അനുഷ്ഠാനകലയെ കുട്ടികൾക്ക് പരിചയപ്പെടുത്തിയത്. പഞ്ചവർണ്ണങ്ങളെ കൊണ്ട് കളമെഴുതുന്നു ശ്രീനിവാസൻ്റെ 269-ാം കളംപാട്ട് ശില്പശാലയാണ് കോളേജിൽ നടന്നത്.പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ഡോ. ശ്രീനിവാസ്. വി.കെ, IQAC കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ കളമുള്ളതിൽ, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. അന്നപൂർണ്ണ, ഒറ്റപ്പാലം എൻ.എസ്.എസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസർ ഡോ. ഹേമ. എസ്, പൊന്നാനി എം.ഇ.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസർ ഡോ. സമീറ ഹനീഫ്, മൂന്നാം വർഷവിദ്യാർത്ഥി അനാമിക എന്നിവർ സംസാരിച്ചു Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation സ്വാതന്ത്ര്യ ദിനക്വിസ് മത്സരവും കലാപരിപാടികളും സംഘടിപ്പിച്ചു.