Click Below 👇 & Share This News

വടക്കാഞ്ചേരി: ശ്രീ വ്യാസ എൻ. എസ്. എസ്. കോളേജിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിമുക്ത ക്യാമ്പസ് പ്രഖ്യാപനവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. സെപ്റ്റംബർ 29ന് രാവിലെ 11 മണിക്ക് നടന്ന പരിപാടി വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ശ്രീമതി മിനി അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലഹരിമുക്ത ക്യാമ്പസ് ഫലകം അനാച്ഛാദനം ചെയ്തു.

വടക്കാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ ശ്രീ.മനോജ് എം. എസ്. സ്വാഗതം ആശംസിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ശ്രീനിവാസ് വി. കെ. അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ. സി. കെ. സജികുമാർ ലഹരിവിരുദ്ധ സന്ദേശം നൽകുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

ഐ.പി.എൽ, ഡബ്ല്യു.പി.എൽ, ബി.സി.സി.ഐ. നാഷണൽ പാനൽ അമ്പയർ ശ്രീ. ടോണി ഇമ്മട്ടി, അന്താരാഷ്ട്ര ക്രിക്കറ്ററും ഇന്ത്യ അണ്ടർ-19 ലോകകപ്പ് ജേതാവുമായ ശ്രീ. മുഹമ്മദ് ഇനാൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ചടങ്ങിൽ ലഹരിവിരുദ്ധ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

വടക്കാഞ്ചേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ധന്യ നിധിൻ, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. കെ.പ്രദീപ്കുമാർ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ. മുഹമ്മദ് ഹാരിഷ്, നഗരസഭ കൗൺസിലർ ശ്രീ. കൃഷ്ണകുമാരി, പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീ. അനൂപ് കിഷോർ, വിമുക്തി കോർഡിനേറ്റർ മുഹമ്മദ് ഷെഫീഖ്, ആന്റി നാർക്കോട്ടിക് സെൽ വൈസ് ചെയർമാൻ ഡോ. മനു ആർ., കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി കുമാരി മാളവിക ടി. എ. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ആന്റി നാർക്കോട്ടിക് സെൽ കൺവീനർ ശ്രീ. ഉണ്ണികൃഷ്ണൻ കെ.കൃതജ്ഞത രേഖപ്പെടുത്തി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com