Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജിലെ സെൽഫ് ഫിനാൻസിങ് കോമേഴ്സ് വിഭാഗത്തിൽ സിഎംഎ (യു എസ്) ബാച്ചിന്റെ ഔപചാരിക ഉദ്ഘാടനം 2025 ഓഗസ്റ്റ് 19-ന് രാവിലെ 11മണിക്ക് മരിയൻ ഹാളിൽ വച്ച് നടന്നു. ചടങ്ങിന്റെ മുഖ്യാതിഥികളായി ശ്രീമതി. ഷംസി സി ഐ ( മാനേജർ, അക്കാഡമിക്സ് മൈൽസ് എഡ്യൂക്കേഷൻ), ശ്രീ. മുഹമ്മദ് ഹാസിഫ് കെ (മാനേജർ, ഇന്സ്ടിട്യൂഷൻ റിലേഷൻസ്,മൈൽസ് എഡ്യൂക്കേഷൻ) എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഡോ.സിസ്റ്റർ സിജി പി ഡി (കോളേജ് പ്രിൻസിപ്പൽ), ഡോ.സിസ്റ്റർ റോസ് ബാസ്റ്റിൻ ( സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ), മിസ്സ്. റോജി ജോർജ്ജ് (ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്സ് സെൽഫ് ഫിനാൻസിങ്), മിസ്സ്. നീതു മുരളി (പ്രോഗ്രാം കോ-ഓർഡിനേറ്റർ) എന്നിവർ സന്നിഹിതരായി.പ്രസ്തുത ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.പുതിയ ബാച്ചിന്റെ തുടക്കം,വിദേശരാജ്യ ങ്ങളിൽ ഉയർന്ന തൊഴിൽ സാധ്യതകൾ തേടുന്ന വിദ്യാർത്ഥികൾക്ക് ഉജ്ജ്വലമായ കരിയർ സാധ്യതകൾ ഒരുക്കുമെന്ന് വ്യക്തമാക്കി. കോളേജിന്റെ പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തുള്ള പങ്ക് കൂടുതൽ ശക്തമാകുമെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation എഴുത്തുകൊണ്ട്തിരിച്ചു പിടിക്കേണ്ടത് സാംസ്ക്കാരിക തനിമയെ -ടെൻസിൻ സ്യുണ്ട്യു സെൻ്റ് ജോസ്ഫ് കോളേജ് സ്വാശ്രയ വിഭാഗം കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനം