Click Below 👇 & Share This News

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ( ഓട്ടോണമസ്) സോഷ്യൽ വർക്ക് വിഭാഗം അസോസിയേഷൻ സമസ്ത 2025- ഉദ്ഘാടനത്തിന്റെ ഭാഗമായി ” ദി ആർട്ട് ഓഫ് ക്രിയേറ്റീവ് തിങ്കിങ് ” എന്ന വിഷയത്തിൽ റൂട്ട്സ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്സ് സി.ഇ.ഒ യും ക്രിയേറ്റീവ് ഡയറക്ടറും ആയ ശ്രീ സിറിൽ സിറിയക്കിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ശില്പശാല സംഘടിപ്പിച്ചു.തൃശ്ശൂർ ജില്ലാ കുടുംബശ്രീ മിഷൻ മാനേജറും കോളേജിന്റെ പൂർവ്വ വിദ്യാർത്ഥിനിയും ആയ ശ്രീമതി റെജി തോമസ് ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു . കോളേജ് സെൽഫ് ഫിനാൻസിങ് പ്രോഗ്രാം കോഡിനേറ്റർ ഡോ.സിസ്റ്റർ റോസ് ബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ. സിസ്റ്റർ ജെസി കെ.സി ,അസോസിയേഷൻ സെക്രട്ടറി കുമാരി അനനോവ ബെന്നി എന്നിവർ പ്രസംഗിച്ചു.

Click Below 👇 & Share This News
Chat with CampusRound.com