Click Below 👇 & Share This News

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് ഓട്ടോണമസിലെ കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ സം ഘടിപ്പിച്ച ദ്വിദിന സെലെസ്റ്റാ സെസ്റ്റ് 2K25 ടെക് ഫെസ്റ്റ് വൈസ് പ്രിൻസിപ്പൾ ഡോ .സി. ഫ്ലവററ്റ് ഡോ .സി.അഞ്ജന, സെൽഫ് ഫൈനാസിങ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. സി. റോസ്‌ ബാസ്റ്റ്യൻ ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഓഫീസ് സൂപ്പർണ്ടന്റ് ശ്രീമതി ജ്യോതി എ ജെ യും ചേർന്ന് 2025 സെപ്റ്റംബർ 25-ന് ഉദ്‌ഘാടനം ചെയ്തു.ടെക്‌ഫെസ്റ്റിന്റെ ഭാഗമായി ഇറക്കിയ കൂപ്പ ണിന്റെ നറുക്കെടുപ്പ് നടത്തി, വിജയികളെ തെ രെഞ്ഞെടുത്തു. ഇന്നത്തെ ലോകം സാങ്കേതിക വിദ്യയുടെ ലോകമാണ്. “വിമാനങ്ങൾ ആകാശം കീഴടക്കും”, “യന്ത്രങ്ങൾ മനുഷ്യനെ സഹായിക്കും” എന്നു കവിതകളിലും, കഥകളിലും വരച്ചുകാട്ടിയ സ്വപ്നങ്ങൾ ഇന്ന് യാഥാർത്ഥ്യമായി മാറിയിരിക്കുന്നു.ആ യഥാർഥ്യത്തെ തൊട്ടുണർത്തി ടെക് ഫെസ്റ്റിൽ സർഗ്ഗാത്മകതയെയും സാങ്കേതിക വൈദഗ്ധ്യത്തെയും കോർത്തിണക്കി ആവേശകരമായ പരിപാടികൾ സംഘടിപ്പിച്ചു. വെബ്ജൻസ്, കോഡിംഗ് ക്വിസ്റ്റ്, സൈഫർ സഫാരി, മൈൻഡ് പ്രോംറ്റ്, ഇന്നോവ ടെക്ക് തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെട്ടു.എ-ആർ, വി-ആർ ഷോ, സ്‌ക്വിഡ് ഗെയിം പ്രൊജക്റ്റ്‌ എക്സ്പോ എന്നിവയും ടെക്‌ഫെസ്റ്റിന്റെ പ്രധാന ആകർഷകങ്ങൾ ആയിരുന്നു. ടെക്ക് ഫെസ്റ്റ് ആവേശഭരിതമാക്കുവാൻ കോളേജിൽലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനികളായ ഐഡിയ സ്റ്റാർ ഫെയിമുമായ വിഷ്ണുമായ രമേശും ആര്യയും നയിച്ച ലൈവ് മ്യൂസിക് ഉണ്ടായിരുന്നു. ആധുനിക സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ആശയങ്ങളും കരിയർ സാധ്യതകളും പ്രോത്സാഹിപ്പിക്കുന്ന മത്സരങ്ങളാണ് ടെക്‌ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത് . വിവിധ കലാലയങ്ങളിൽ നിന്നായി 200 ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും കൊടുക്കും. . ഇതിനോട് അനുബന്ധമായി നാളെ സെപ്റ്റംബർ 26 ന് രാവിലെ 10 മണിക്ക് കോളേജ് ക്യാമ്പസിൽ വച്ച് ടെക്നോ ക്വിസ് നടത്തുന്നതായിരിക്കും.സമാപന ചടങ്ങിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറായ ഡോ. പ്രദീപ്‌കുമാറും അസോസിയേറ്റ്. പ്രൊ. ഡോ. ലജീഷ് വി. എൽ മുഖ്യാതിഥികളായിരിക്കും.സെലെസ്റ്റാ സെസ്റ്റ് 2K25 ആവേശ തിരിതെളിഞ്ഞപ്പോൾ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്‌മെൻ്റ് പുതു തലമുറയുടെ ഭാവി വാഗ്ദാനമായി മാറി .

Click Below 👇 & Share This News
Chat with CampusRound.com