Click Below 👇 & Share This News

ചെയ്തു.ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് ( ഓട്ടോണോമസ് ) കോളജ്,തൃശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആൻ്റ് എംപ്ലോയബിലിറ്റി സെൻ്ററുമായി സഹകരിച്ചു മെഗാ തൊഴിൽ മേള “പ്രയുക്തി 2025” സെപ്റ്റംബർ 27 ന് ഡോ.ആർ ബിന്ദു (ബഹു: ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി )ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർ പേഴ്സൺ, ശ്രീമതിമേരിക്കുട്ടി ജോയ് അധ്യക്ഷയായിരുന്ന ചടങ്ങിൽ ശ്രി, അശോകൻ ആർ (ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ,തൃശൂർ)സ്വാഗതം പറഞ്ഞു.ശ്രീമതി ഫെനി എബി വെള്ളാനിക്കാരൻ (ബഹു : വാർഡ് കൗൺസിലർ, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി)സി. ഡോ.വിജി എം. ഒ (ബഹു :വൈസ് പ്രിൻസിപ്പൽ, സെന്റ്, ജോസഫ് കോളേജ് ഇരിഞ്ഞാലക്കുട)ശ്രി, ബിജു ടി ജി, എംപ്ലോയ്മെൻ്റ് ഓഫീസർ (പ്ലേസ്മെ‌ന്റ്), മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൃശൂർശ്രീ സനോജ് കെ എസ്, (എംപ്ലോയ്മെന്റ് ഓഫീസർ,ടൗൺ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച്, ഇരിഞ്ഞാലക്കുട ) എന്നിവർ ആശംസകൾ നേർന്നു.ശ്രി.ഷാജു ലോനപ്പൻ എം, എംപ്ലോയ്മെന്റ്റ് ഓഫീസർ (വൊക്കേഷണൽ ഗൈഡൻസ്,മോഡൽ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ച്)നന്ദിയും പറഞ്ഞു. ഫൈനാൻസിങ്ങ് , ഓട്ടോ മൊബൈൽ, ഹെൽത്ത്, വിദ്യാഭ്യാസം, ഇൻഷൂറൻസ്, മാർക്കറ്റിംഗ് എന്നീ മേഖലകളിലാണ് ഒഴിവുകൾരേഖപെടുത്തിയിരുന്നത്. സെപ്റ്റംബർ 27 ന് രാവിലെ 9 മണി മുതൽ കോളജിൽ സ്പോട്ട് രജിസ്ട്രേഷൻ നടന്നു. നാൽപതഞ്ചിൽ അധികം കമ്പനികൾ ഉണ്ടായിരുന്നു. 605 ഉദ്യോഗാർത്ഥികൾ തൊഴിൽമേളയിൽ പങ്കെടുത്തു.211പേർ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുകയും 72 പേർ ജോലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

Click Below 👇 & Share This News
Chat with CampusRound.com