Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല രസതന്ത്ര ക്വിസ് ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. രസതന്ത്രത്തോടുള്ള ആഭിമുഖ്യം വിദ്യാർത്ഥികളിൽ വളർത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. വിവിധ റൗണ്ടുകളിലായി നടത്തിയ മത്സരത്തിൽ കാൽഡിയൻ സിറിയൻ എച്ച്. എസ്സ്. എസ്സ്. തൃശ്ശൂർ ഒന്നാം സ്ഥാനവും, നിർമലമാത സെൻട്രൽ സ്കൂൾ തൃശ്ശൂർ രണ്ടും, മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation സെന്റ് ജോസഫ് (ഓട്ടോണമസ്) കോളേജിൽ സംഘടിപ്പിച്ച സെലസ്റ്റാ സെസ്റ്റ് 2K25 സമാപനം കുറിച്ചു ഫ്ലാഷ് മോബ് സംഘടിപ്പിച്ചു