Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളേജിലെ ഹിന്ദി വിഭാഗം അസോസിയേഷൻ ദിനവും ഹിന്ദി വാരാചരണത്തിൻ്റെ സമാപനവും ആചരിച്ചു. ശ്രീ സി. പനമ്പിള്ളി മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ലീന സാമുവല്‍ ഹിന്ദി വാരാചരണത്തിൻ്റെ സമാപന ചടങ്ങിന്റെ ഉദ്ഘാടനവും, അരുവിത്തുറ സെന്റ്. ജോർജ്ജ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അശ്വിൻ കെ വി നമ്പൂതിരി അസോസിയേഷൻ ദിന ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ ഔദ്യോഗിക ഭാഷ എന്ന നിലയിൽ ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ചും ഭാഷ പഠിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. ലീന സാമുവല്‍ പ്രതിപാദിച്ചു. ഉൽഘാടനതിന്റെ ഭാഗമായി അശ്വിൻ സര് കുട്ടികള്‍ക്ക് ഒരു ബോധവത്കരണ ക്ലാസ് എടുത്തു. പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ബ്ലെസ്സി ഡോ. ലീന സാമുവല്‍, അശ്വിന് കെ വി നമ്പൂതിരി എന്നിവര്‍ക്കു ഉപഹാരം നൽകി ആദരിച്ചു. ഹിന്ദി വാരാചരണത്തോട് അനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനദാനം നടത്തി. വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികളോട് കൂടി ചടങ്ങ് സമാപിച്ചു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ( ഓട്ടോണമസ്) കോളേജിൽ ബയോകോൺ വിസ്റ്റ 2025 ദ്വിദിന അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്തു ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിൽ പുതിയ യൂണിയൻ ഭാരവാഹികൾ