Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഇരിഞ്ഞാലക്കുസെന്റ് ജോസഫ്സ് കോളേജിൽ അന്താരാഷ്ട്ര കമ്പ്യൂട്ടർ സയൻസ് സെമിനാർ സംഘടിപ്പിച്ചുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്) ഇരിഞ്ഞാലക്കുടയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ “AI–Art: Bridging Tradition and Technology through NLP” എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാർ ഡിസംബർ 17, 18 ദിവസങ്ങളിൽ പദ്മഭൂഷൺ ഫാ.ഗബ്രിയേൽ റിസർച്ച് സെമിനാർ ഹാളിൽ സംഘടിപ്പിച്ചു. കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ശ്രീമതി അമ്പിളി ജേക്കബ് സ്വാഗതം ആശംസിച്ച ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ചു. അണ്ണാ സർവകലാശാലയുടെ മുൻ വൈസ് ചാൻസലറും, ഇന്ത്യൻ വിദ്യാഭ്യാസ വിദഗ്ധനും, കോയമ്പത്തൂരിലെ EBG ഫൗണ്ടേഷൻ ചെയർമാനും, കോയമ്പത്തൂർ അക്കാദമി ഓഫ് സയൻസസ് പ്രെസിഡന്റും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ പ്രൈവറ്റ് യൂണിവേഴ്സിറ്റീസിന്റെ ഹോണററി അഡ്വൈസറുമായ പ്രൊഫ. ഡോ. ഇ. ബാലഗുരുസാമി സെമിനാർ ഉദ്ഘാടനം നിർവഹിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , പ്രകൃതഭാഷാ സംസ്കരണം (NLP), ഇന്ത്യൻ കലാപാരമ്പര്യം എന്നിവ തമ്മിലുള്ള ബന്ധം അദ്ദേഹം തന്റെ ഉദ്ഘാടന പ്രഭാഷണത്തിൽ വിശദീകരിച്ചു.സെൽഫ് ഫിനാൻസിങ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ, ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിന്റെ സെക്രട്ടറി ശ്രീ. സതീഷ് വിമലൻ എന്നിവർ ആശംസകൾ നേർന്നു. സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് കമ്പ്യൂട്ടിംഗിലെ പ്രൊഫസറും SteAds റിസർച്ച് ഗ്രൂപ്പിന്റെ സ്ഥാപകനുമായ ഡോ. ഗണേഷ് നീലകണ്ഠ അയ്യർ മുഖ്യപ്രഭാഷണം നടത്തി.ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽകമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ ഫാക്കൽറ്റി കോർഡിനേറ്റർ ശ്രീമതി ബ്ലെസ്സി പോൾ പി. നന്ദി രേഖപ്പെടുത്തി. സെമിനാറിന്റെ ഭാഗമായി IIIT കോട്ടയം അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. മനു മാധവൻ, ഡോ. നന്ദിനി ജെ. വാര്യർ, എറണാകുളം കുസാറ്റിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അജീസ് എ. പി., കാനഡയിലെ വാങ്കൂവറിലെ ടെലിഡൈൻ കമ്പനിയിലെ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് എഞ്ചിനീയർ അലക്സീന ചാണ്ടി എന്നിവർ സെമിനാർ വിഷയവുമായി ബന്ധപ്പെട്ട സാങ്കേതിക സെഷനുകൾ നയിച്ചു.അധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ സെമിനാറിൽ പങ്കെടുത്തു.രണ്ടുദിവസത്തെ അന്താരാഷ്ട്ര സെമിനാറിന്റെ രണ്ടാം ദിനത്തിൽ വിവിധ കോളജുകളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത പ്രബന്ധാവതരണങ്ങൾ നടന്നു. പ്രജ്യോതി നികേതൻ കോളജ്, പുതുക്കാട് ഗസ്റ്റ് ലെക്ചറർ ഡോ. റിൻസി റാഫേൽ അധ്യക്ഷത വഹിച്ചു.അന്താരാഷ്ട്രതലത്തിലുള്ള ഗവേഷണ ചർച്ചകളും അറിവ് പങ്കുവെക്കലും ലക്ഷ്യമിട്ട് നടന്ന പ്രബന്ധാവതരണങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നാചുറൽ ലാംഗ്വേജ് പ്രോസസിങ്, മെഷീൻ ലേർണിംഗ് തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കപ്പെട്ടു. പങ്കെടുത്തവരുടെ സജീവമായ ചർച്ചകളോടെ സെമിനാർ സമാപിച്ചു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജിൽപോസ്റ്റർ നിർമാണ മത്സരം സഹപഥം 2025 ഉദ്ഘാടനം ചെയ്തു