Click Below 👇 & Share This News

സെൻ്റ് ജോസഫ്സ് കോളജിന് ഗോവ  രാജ്ഭവനിൽ നടന്ന പ്രത്യേക പരിപാടിയിലേക്ക് ക്ഷണം ലഭിച്ചു.ഗോവ ഗവർണർ
ശ്രീ പി. എസ് ശ്രീധരൻ പിള്ള സംഘടിപ്പിച്ച പ്രാചീന വൃക്ഷ ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ടൊരുക്കിയ പരിപാടിയിലേക്കാണ് അതിഥ്യം ലഭിച്ചത്.

  ഗവർണർ പി. എസ് ശ്രീധരൻ പിള്ള രചിച്ച “വാമന വൃക്ഷ കല ” എന്ന പുസ്തകത്തെ അധികരിച്ച് ഗവേഷണം നടത്തുന്ന ബോട്ടണി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും കോളജ് ഐക്യു എ സി കോർഡിനേറ്ററുമായ ഡോ. ബിനു ടി.വി, ഗണിതശാസ്ത്രജ്ഞനായ സംഗമഗ്രാമ മാധവനെ കുറിച്ച്  ഗവേഷണം നടത്തുന്ന മലയാളം വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ലിറ്റി ചാക്കോ, കെമിസ്ട്രി വിഭാഗം അസി. പ്രൊഫസർ ഡോ. സിസ്റ്റർ ഹെൽന, പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി എന്നിവരാണ് പ്രത്യേക ക്ഷണിതാക്കളായി ചടങ്ങിൽ പങ്കെടുത്തത്. ഡോ. ടി.വി.ബിനുവിൻ്റെ പ്രബന്ധ രൂപരേഖ ചടങ്ങിൽ ഗവർണർക്കു സമർപ്പിച്ചു.  ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, കോട്ടയ്ക്കൽ ആര്യവൈദ്യ ശാല മാനേജിംഗ് ട്രസ്റ്റി ഡോ . പി എം. വാര്യർ, ആര്യവൈദ്യശാല കോയമ്പത്തൂർ മാനേജിംഗ് ഡയറക്ടർ ശ്രീ ദേവിദാസ് വാര്യർ തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. കോളജ് ലൈബ്രറിയിലേക്ക് ധാരാളം പുസ്തകങ്ങൾ അദ്ദേഹം സമ്മാനമായി നൽകി. ഇന്ത്യൻ നോളജ് സിസ്റ്റത്തിൻ്റെ ( IKS) ഭാഗമായി സെൻ്റ് ജോസഫ്സ് നടത്തുന്ന ഗവേഷണങ്ങളെ ചടങ്ങിൽ ഏറെ പ്രാധാന്യത്തോടെ എടുത്തു പറഞ്ഞ അദ്ദേഹം കോളജിന് അകമഴിഞ്ഞ പിന്തുണയും ഉറപ്പു നൽകി. ഡോ. ടി.വി ബിനുവിന്  ഗവർണർ ഗവേഷണ പാരിതോഷികമായി പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ സമ്മാനമായി നൽകി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com