Click Below 👇 & Share This News

ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ ഫ്രഷേഴ്സ് ഡേ ആഘോഷിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ എസ് ഷിബു അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്എൻഡിപി ആർ ഡി സി എക്സിക്യൂട്ടീവ് മെമ്പർ നരേന്ദ്രൻ തയ്യിൽ ഉദ്ഘാടനം നിർവഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ വൈഷ്ണവ് സി എ വിദ്യാർഥികൾക്കായി ആന്റി നെർകോട്ടിക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്റ്റാഫ് പ്രോഗ്രാം കോഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫസർ ടിന്റു ടി ആർ സ്വാഗതം പറയുകയും അസിസ്റ്റന്റ് പ്രൊഫസർ സ്വാതി, സ്റ്റുഡന്റ് കോഡിനേറ്റർ അതുൽ കൃഷ്ണ എന്നിവർആശംസകൾ അറിയിച്ചു സംസാരിക്കുകയും മൂന്നാം വർഷ ബി ബി എ വിദ്യാർത്ഥി ശ്രീജിത്ത് നന്ദി പറയുകയും ചെയ്തു. അതിനുശേഷം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാപരിപാടികളും അതിവിപുലമായി നടന്നു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഡിജെ പ്രോഗ്രാമും സംഘടിപ്പിച്ചു.

Click Below 👇 & Share This News
Chat with CampusRound.com