Click Below 👇 & Share This News

സെന്റ് തോമസ് കോളേജിലെ മനഃശാസ്ത്ര വിഭാഗം സംഘടിപ്പിച്ച സൈഫ്യൂഷൻ ഇന്റർകോളജിയേറ്റ് ഫെസ്റ്റ് `മനോഭാവ 2025’ രണ്ടു ദിവസങ്ങളിലായി നടന്നു. കോളേജ് പ്രിൻസിപ്പാൾ റവ. ഫാ. ഡോ. മാർട്ടിൻ കെ. എ. ഉദ്ഘാടനം ചെയ്തു. കോളേജ് എക്സിക്യൂട്ടീവ് മാനേജർ റവ. ഫാ. ബിജു പാണേങ്ങാടൻ ആശംസകളർപ്പിച്ചു. വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഫെസ്റ്റിന്റെ ഭാഗമാവുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. മനഃശാസ്ത്രവുമായി ബന്ധപ്പെട്ട എക്സിബിഷൻ കോളേജ് വൈസ് പ്രിൻസിപ്പാൾ റവ. ഫാ. ഡോ. അനിൽ ജോർജ് ഉദ്ഘാടനം ചെയ്തു. മനഃശാസ്ത്ര വിഭാഗം മേധാവി ഡോ. ദീപ ഫ്രാൻസിസ് എം, അധ്യാപകരായ റിസ്വാന പി. എ, ശ്രീലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണു രണ്ട് ദിവസത്തെ ഇന്റർകോളേജ് ഫെസ്റ്റ് നടന്നത്.

Click Below 👇 & Share This News
Chat with CampusRound.com