Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied തൃശൂർ സെൻ്റ് തോമസ് കോളേജിൽ ഇരുപതാമത് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ്ഡേ ആഘോഷിച്ചു. പ്രിൻസിപ്പാൾ ഡോ. മാർട്ടിൻ K. A അദ്ധ്യക്ഷതവഹിച്ച സമ്മേളനത്തിൽ വകുപ്പ് മേധാവി ഡോ.റാണി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. ഇക്കണോമിക്സ്& സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് കോഴിക്കോട് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ശ്രീ കിരൺ. എസ്. സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളേജ് അലൂമിനി അസോസിയേഷൻ സെക്രട്ടറി ശ്രീ ജയിംസ് മുട്ടിക്കൽ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം പ്രൊഫ വി .എം ചാക്കോ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ. ആഷ്ലിൻ മാത്യു യോഗത്തിന് നന്ദിയർപ്പിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഡേറ്റയെക്കുറിച്ചും ഡേറ്റാ ഡ്രിവൺഡിസിഷൻസ് സിനെ കുറിച്ചും ശ്രീകിരൺ എസ് പ്രഭാഷണം നടത്തി. തുടർന്നു നടത്തിയ സ്റ്റാറ്റിസ്റ്റിക് സ് ക്വിസിൽ അലീഷ ജോബി, സായൻ മരീസ, ജസീക്ക മരിയ, ദർശന കെ എന്നിവരുടെ ടീം ഒന്നാം സ്ഥാനവും ക്യാഷ് പ്രൈസും നേടി. റിസർച്ച് സ്കോളർ ഗൗതമി പി.ക്വിസ് മാസ്റ്റർ ആയിരുന്നു. തുടർന്ന് കുട്ടികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ പിജി വിദ്യാർത്ഥികൾക്കായി ‘ദീക്ഷാരംഭ് 26’ സംഘടിപ്പിച്ചു