Click Below 👇 & Share This News

പുതുക്കാട് പ്രജ്യോതി നികേതൻ കോളേജ് എൻ.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏഴുദിന സഹവാസ ക്യാമ്പ് ‘പ്രതീക്ഷ 2026’ പുതുക്കാട് ജി.വി.എച്ച്.എസ്.എസ്.-ൽ വെച്ച് ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ബാബു നിർവ്വഹിച്ചു. ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സീന മാത്യൂസ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. ട്രീസ പീറ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ. ജോഷി ജോയ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ഷാജു കാളിയങ്കര, പി.ടി.എ. പ്രസിഡന്റ് ജോസഫ് സി.ടി., ഹെഡ്മിസ്ട്രസ് മിസിസ് ബിന്ദു എം.പി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അലൻ ലൂക്കോസിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കുമാരി ദിൽന രാജു കൃതജ്ഞത രേഖപ്പെടുത്തി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com