തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സെൻ്റ് തോമസ് കോളേജിൽ പച്ച വർത്തമാനം ( ഗ്രീൻ ടോക്ക് )
Click Below 👇 & Share This News

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സെൻ്റ് തോമസ് കോളേജിൽ പച്ച വർത്തമാനം ( ഗ്രീൻ ടോക്ക് ) സംഘടിപ്പിച്ചു. ശുചിത്വ മിഷൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച പച്ചവർത്തമാനത്തിൽ, തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രാവർത്തികമാക്കേണ്ട ഗ്രീൻ പ്രോട്ടോക്കോൾ സംബന്ധിച്ച്, ആധികാരിക ചർച്ചകളും സംവാദങ്ങളും സംശയ ദുരീകരണങ്ങളും നടന്നു.

വൈസ് പ്രിൻസിപ്പാൾ -റവ. ഡോ. അനിൽ കോങ്കോത്ത് ഉൽഘാടനം ചെയ്ത വഹിച്ച യോഗത്തിൽ, പ്രോഗ്രാം ഓഫീസർ – ഡോ. ഡെയ്സൻ പാണേങ്ങാടൻ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ – രെജനീഷ് രാജൻ, സുബിൻ മാത്യു തോമസ് എന്നിവർ വിഷയാവതരണം നടത്തി.ജയപ്രകാശ് ജെ.ജെ. ഡോ.റീജ ജോൺസൺ, നിയ ഫിലിപ്പ്, ഗോവിന്ദ് കൃഷ്ണ, എന്നിവർ നേതൃത്വം നൽകി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്, പൂർണ്ണമായും മാലിന്യവിമുക്തതമാക്കാനുള്ള ദൗത്യത്തിൽ പങ്കാളികളാകാമെന്ന പ്രതിജ്ഞ, വിദ്യാർത്ഥികളെടുത്തു.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com