Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് എൻ.എസ്.എസ് യൂണിറ്റ് 300-ന്റെ വോളണ്ടിയർമാർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. കെ എൻ രമേശിന്റെ നേതൃത്വത്തിൽ കുരുവിലശ്ശേരി റോഡിൽ ശുചീകരണ പ്രവർത്തനം നടത്തി. പ്രവർത്തനത്തിന്റെ ഉദ്ഘാടനം മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു ബാബു നിർവഹിച്ചു. മെറ്റ്സ് എഞ്ചിനീയറിങ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ഈ ശുചീകരണ പ്രവർത്തനം നാട്ടിലെ പൊതുസമൂഹത്തിന് മാതൃകാപരമായ സന്ദേശമായി മാറിയെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി അംഗങ്ങളും നാട്ടുകാരും മറ്റു സാമൂഹിക പ്രവർത്തകരും സജീവമായി പങ്കാളികളായതിനാൽ ശുചീകരണ പരിപാടി വലിയ വിജയമായി. എൻഎസ്എസ് വളണ്ടിയർ സെക്രട്ടറി അഭിജിത്ത് എം എ, മുൻ വളണ്ടിയർ സെക്രട്ടറി അഭിനവ് കൃഷ്ണ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന് പ്രവർത്തിച്ചു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation Workshop on Fingerprint Development Techniques Held for Forensic Science Students ലോകവയോജനദിനം ഹൗസ് ഓഫ് പ്രൊവിഡൻസിനൊപ്പം ആഘോഷിച്ച് എൻ എസ് എസ് വളന്റിയർമാർ