Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied സെന്റ് തോമസ് കോളേജിൽ കുക്കറി ക്ലബിന്റെ ഓണാഘോഷം സെന്റ് തോമസ് കോളേജ് (ഓട്ടോണോമസ്), തൃശൂരിലെ കുക്കറി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഓണകലവറ 2K25’ ഔദ്യോഗികമായി ഗാന്ധി സ്മൃതിയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ റവ. ഡോ. മാർട്ടിൻ കെ. എ. ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ഓണത്തിന്റെ പാരമ്പര്യരുചികൾ ആഘോഷമാക്കുന്ന ഈ പരിപാടിയിൽ,ഈ വർഷം വിരമിക്കുന്ന ആർട്ട് ആൻഡ് ഹ്യുമാനിറ്റീസ് ഡീൻ പ്രൊ. ഡോ. ബിജു ജോൺ എം, ഗണിതശാസ്ത്ര വിഭാഗം അധ്യാപകൻ ഡോ. സാജു എം. ഐ, കോളേജ് സൂപ്രണ്ട് ജെൻസൻ വി. ഡി എന്നിവർക്ക് ക്ലബിന്റെ ആദരം നൽകി. ഇത് കുക്കറി ക്ലബിന്റെ നാലാമത്തെ ഓണകലവറ ചടങ്ങാണ്. ഓരോ വർഷവും കോളേജിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടി ഹോമ്മേഡ് ഓണ സ്നാക്കുകൾ തയ്യാറാക്കി വിതരണം ചെയ്യുന്നത് ഈ ക്ലബിന്റെ പ്രത്യേകതയാണ്. ഇവർഷം ഏകദേശം 300 കിലോ ഓണസ്നാക്കുകൾ, ഉൾപ്പെടെ കായവറുത്തത്, ശർക്കര വരട്ടി, പഴം വറുത്തത് തുടങ്ങിയവ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തിൽ തയ്യാറാക്കി വിതരണം ചെയ്തു. ക്ലബ് കോ-ഓർഡിനേറ്റർസ് ഡോ. ദിവ്യ ജോർജ്, ഡോ. സൗമ്യ രാജൻ, ഡോ. ഷെമി ജോൺ, എന്നിവർ യോഗത്തിൽ സംസാരിച്ചു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation 🌟 Women Entrepreneurs Inspire at E-Summit Panel Discussion in St. Thomas College Thrissur സമൃദ്ധി: ഓണം ഫെയർ 2025 @ St. Thomas College (Autonomous), Thrissur