www.CampusRound.com
Click Below 👇 & Share This News

സെന്റ് തോമസ് കോളേജ് (ഓട്ടോണോമസ്), തൃശൂർ, ഇന്നൊവേഷൻ ആൻഡ് എൻട്രപ്രണർഷിപ്പ് മേഖലയിലെ ഒരു പ്രധാനമായ പരിപാടിക്ക് വേദിയാകുകയാണ്. ഗവേഷണ വിഭാഗമായ കോമേഴ്സ് ഡിപ്പാർട്മെന്റ്, ഡിസ്ട്രിക്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ഇൻറർണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (IQAC), ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിൽ (IIC), ഇൻനൊവേഷൻ ആൻഡ് എൻട്രപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് സെന്റർ (IEDC) എന്നിവയുടെ സഹകരണത്തോടെ “ഇന്നൊവേഷൻ ആൻഡ് എൻട്രപ്രണർഷിപ്പ് ലെക്ചർ സീരീസ്” സംഘടിപ്പിക്കുന്നു.
ലെക്ചർ സീരീസിന്റെ ഉദ്ഘാടനം, ആദ്യ സെഷൻ നാളെ ഓഗസ്റ്റ് 14ന് നടക്കും.

2025-26 അധ്യയന വർഷത്തിൽ കോളേജിൽ നിന്ന് വിരമിക്കുന്ന പ്രൊഫ. ഡോ. ബിജു ജോൺ എം. സാറിന്റെ ബഹുമാനാർത്ഥമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

2025 ഓഗസ്റ്റ് 14-ന് രാവിലെ 9.30 മുതൽ 11.30 വരെ കവിപ്രതിഭ ഹാളിൽ നടക്കുന്ന പരിപാടിയിൽ “Incubation Opportunities for Early-Stage Entrepreneurs” എന്ന വിഷയത്തിൽ സെഷൻ നടക്കും. സെഷൻ നയിക്കുന്നത് Sri. ചാൾസ് വിജയ് വർഗീസ് (CEO, NAVA Design & Innovation Pvt. Ltd.) ആയിരിക്കും. വിഷയത്തിൽ അദ്ദേഹത്തിന്റെ പ്രഗത്ഭമായ അറിവുകളും അനുഭവങ്ങളും പങ്കുവെക്കപ്പെടും.

പ്രൊഫ. ഡോ. ബിജു ജോൺ എം. സാറിന്റെ വിദ്യാഭ്യാസ സംഭാവനകളെ ആദരിക്കുന്നതോടൊപ്പം, പുതുതലമുറ സംരംഭകർക്ക് പ്രചോദനമാകുകയും ചെയ്യുന്ന ഒരു സംരംഭമാണ് ഈ പരിപാടി.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com