Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നാട്ടികയിലെ കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ 2026 ജൂൺ 1-ന് ഉച്ചയ്ക്ക് 2.00 മണിക്ക് സംഘടിപ്പിച്ചു.പരിപാടിയിൽ കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് കോർഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫസർ ധന്യ കെ. ജെ. സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ഷിബു അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ലക്ഷ്മി ബാലചന്ദ്രൻ ആമുഖപ്രഭാഷണം നടത്തി.പരിപാടി വലപ്പാട് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ASI) ശ്രീ. ഭരതനുണ്ണി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം മയക്കുമരുന്ന് ഉപയോഗത്തിന്റെ വർധിച്ചുവരുന്ന അപകടസാധ്യതകളെക്കുറിച്ചും യുവതലമുറയെ അതിൽ നിന്ന് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി സംസാരിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സൈബർ സുരക്ഷാ പ്രതിജ്ഞ ഏറ്റുചൊല്ലി. ഡിജിറ്റൽ ലോകത്ത് സുരക്ഷിതമായ പെരുമാറ്റം പാലിക്കുമെന്നും, സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് ജാഗ്രത പുലർത്തുമെന്നും, സുരക്ഷിതമായ ഒരു ഡിജിറ്റൽ സമൂഹം സൃഷ്ടിക്കുന്നതിന് പ്രവർത്തിക്കുമെന്നും എല്ലാവരും പ്രതിജ്ഞയെടുത്തു.വിദ്യാർത്ഥി പ്രതിനിധി ശ്രീകാന്ത് കെ. ആശംസകൾ അർപ്പിച്ചു. അസിസ്റ്റന്റ് പ്രൊഫസർ മണിക്കുട്ടി പി. ബി. നന്ദി രേഖപ്പെടുത്തി.“നമുക്ക് ലഹരിയുടെ വേരറുക്കാം” എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിൽ പരിപാടി വിജയകരമായി. വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ ബോധവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്നതിന് ഈ പരിപാടി സഹായകമായി. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group Join our WhatsApp group for the latest campus updates 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation മോട്ടിവേഷൻ ആൻഡ് റിഫ്രഷ്മെന്റ് ക്ലാസ് – “ചിൽ പിൽ” സംഘടിപ്പിച്ചു നാട്ടിക ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു