Click Below 👇 & Share This News

ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിലെ ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കായി കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷൻ ആൻഡ് റിഫ്രഷ്മെന്റ് ക്ലാസ് സംഘടിപ്പിച്ചു.വാല്യു ബേസ്ഡ് ഹെൽത്ത് എജുക്കേഷൻ ട്രെയിനറായ സി. കെ. സുഹാസ് ക്ലാസിന് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ മാനസികാരോഗ്യം, വ്യക്തിത്വ വികസനം, ആത്മവിശ്വാസം എന്നിവ വർധിപ്പിക്കുന്നതിനുള്ള വിവിധ വിഷയങ്ങൾ അദ്ദേഹം അവതരിപ്പിച്ചു.പരിപാടിയിൽ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ പാർവതി കെ ജെ സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ഷിബു അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ രേഖ എ . വി. ആശംസകൾ അർപ്പിച്ചു.അവസാനമായി അഞ്ചാം സെമസ്റ്റർ ബി.കോം വിദ്യാർത്ഥി ഗോകുൽ സന്തോഷ് നന്ദി രേഖപ്പെടുത്തി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com