Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied മാള : കാർമൽ കോളജ് (ഓട്ടോണമസ്) ആന്റി നാർക്കോട്ടിക് സെൽ, ഡ്രാമ ക്ലബ്, എസ്.പി.സി തൃശൂർ റൂറൽ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്, വജ്ര കോളേജ് യൂണിയൻ , എൻ എസ് എസ് , എൻ സി സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘ഓപ്പറേഷൻ ടൂഫാൻ – ദി നാർക്കോ ഹണ്ട്’ എന്ന പേരിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി വ്യാഴാഴ്ച കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.ബോധവൽക്കരണ സന്ദേശങ്ങളുമായി സജ്ജീകരിച്ച ‘ടൂഫാൻ’ സ്ട്രീറ്റ് പ്ലേ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫും ചടങ്ങിൽ നിർവ്വഹിച്ചു.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്. പരിപാടി ഉദ്ഘാടനം ചെയ്തു. യുവതലമുറയെ ലഹരിയുടെ അപകടങ്ങളിൽ നിന്ന് അകറ്റി നിർത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. മാള മേഖലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള എസ്.പി.സി കേഡറ്റുകൾ പരിപാടിയിൽ പങ്കെടുത്തു. ലഹരിക്കെതിരെ മനുഷ്യച്ചങ്ങല, ബോധവൽക്കരണ കട്ട്ഔട്ട് അനാച്ഛാദനം, ‘വാൾ ഓഫ് ഹാൻഡ്സ്’ , പ്രതിജ്ഞ , ഫ്ലക്സ് റിവീലിംഗ്,കാർമൽ കോളജ് ഡ്രാമ ക്ലബ്ബിന്റെ ലഹരിവിരുദ്ധ തെരുവുനാടകം , എൻ എസ് എസ് -എൻ സി സി അംഗങ്ങളുടെ ഫ്ലാഷ് മോബ് എന്നിവ പരിപാടിയിൽ ശ്രദ്ധേയങ്ങളായി.പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിനി റാഫേൽ, മാള ഐ എസ് എച്ച് ഒ ശ്രീ ഹരികുട്ടൻ, മാള പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ വിശാഖ്, യൂണിയൻ ചെയർമാൻ ജൂഡ് ബിജു, ഐ ക്യു എ സി കോർഡിനേറ്റർ മിസ് മേരി ഫിലിപ്പ് , ശ്രീ പ്രസൂൺ ടി.പി., മിസ് ആര്യ രമേശ് എന്നിവർ സംസാരിച്ചു. ശ്രീ പ്രസൂൻ ടി.പി, ആൻ്റി നാർക്കോട്ടിക് സെൽ കോർഡിനേറ്റർ ഡോ. റോബി ടി.ജെ, ഡോ. മെറിൻ ഫ്രാൻസിസ്, സിസ്റ്റർ സജീവ സി എംസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മുതിർന്നപോലീസ് ഉദ്യോഗസ്ഥർ , വിവിധ വിദ്യാലയങ്ങളിലെ അധ്യാപകർ , മാധ്യമ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനുള്ള കൂട്ടായ പ്രതിജ്ഞയോടെയാണ് പരിപാടി സമാപിച്ചത്. തൃശൂർ റൂറൽ പോലീസിൻ്റെ സഹകരണത്തോടെ ജൂലായ് 10 വരെയുള്ള ദിവസങ്ങളിൽ വിവിധ വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ സന്ദേശവുമായി നാടകവണ്ടി പര്യടനം നടത്തും. ലഹരിമുക്ത സമൂഹം എന്ന ആശയം വിദ്യാർത്ഥികളിലേക്കെത്തിക്കുകയും ഗവൺമെൻ്റിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകുകയുമാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group Join our WhatsApp group for the latest campus updates 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation കാർമ്മൽ കോളേജിൽ ആരംഭ് 2026′ ഇൻഡക്ഷൻ പ്രോഗ്രാo ആരംഭിച്ചു. കാർമ്മൽ കോളേജിൽ ‘ട്രൈഫെസ്റ്റ 2026’