Click Below 👇 & Share This News

മാള, കാർമ്മൽ കോളേജിൽ പുതിയ അധ്യയന വർഷത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി ഒരാഴ്ച നീണ്ടു നിൽക്കുന്ന’ആരംഭ് 2026′ ഇൻഡക്ഷൻ പ്രോഗ്രാമിൻ്റെ ഉദ്ഘാടനം ശ്രദ്ധേയമായി. പ്രശസ്ത എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറും റേഡിയോ ജോക്കിയും നടനുമായ ജോസഫ് അന്നംകുട്ടി ജോസ് ഉദ്ഘാടനം നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തി.

വിദ്യാഭ്യാസം തൊഴിൽ നേടുന്നതിനുള്ള മാർഗം മാത്രമല്ല, വ്യക്തിത്വവും മൂല്യബോധവും വളർത്തുന്ന ജീവിതയാത്രയാണെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തോടെയും സ്വപ്നങ്ങളെ പിന്തുടരാൻ അദ്ദേഹം വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു.

പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിനി റാഫേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബോട്ടണി വിഭാഗം മേധാവി പ്രൊഫ്. ബിന്ദു കെ. ബി. വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഐ.ക്യു.എ.സി. കോ-ഓർഡിനേറ്റർ മേരി ഫിലിപ്പ് സ്വാഗതം ആശംസിച്ചു. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി, സ്റ്റാഫ് സെക്രട്ടറി ഡോ. ജിസ്മി ജോസഫ്, സ്റ്റുഡന്റ് അഡ്വൈസർ പ്രൊഫ. ഡോ.പ്രിൻസി കെ. ജി., പി.ടി.എ വൈസ് പ്രസിഡന്റ് പോൾ പാട മാട്ടുമ്മൽ എന്നിവർ ആശംസകൾ നേർന്നു. പുതിയ വിദ്യാർത്ഥികൾക്ക് പ്രചോദനവും അക്കാദമിക ജീവിതത്തിലേക്കുള്ള ആത്മവിശ്വാസവും പകരുന്നതായി ഇൻഡക്ഷൻ പ്രോഗ്രാം മാറി.

Campus Round

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

Join our WhatsApp group for the latest campus updates

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



    Click Below 👇 & Share This News
    Chat with CampusRound.com