മാള കാർമ്മൽ കോളേജിൽ മലയാളവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ലോക ഫോക് ലോർ ദിനം ആഘോഷിച്ചു. പ്രശസ്ത പ്രഭാഷകനും, മാള ജീസസ് ട്രെയ്നിംഗ് കോളേജ് മലയാളവിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറുമായ ശ്രീ സുരേഷ്കുമാർ ഐരാണിക്കുളം ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് “നാടോടി പദപ്രയോഗങ്ങളുടെ സാംസ്കാരിക പ്രസക്തി “എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ റിനി റാഫേൽ അധ്യക്ഷയായ ചടങ്ങിൽ മലയാള വിഭാഗം മേധാവി ഡോ. മെറിൻ ഫ്രാൻസിസ്, രാജേശ്വരി പി.കെ എന്നിവർ സംസാരിച്ചു
