Click Below 👇 & Share This News

മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിസ്റ്റ്യൂഷൻസ് സംഘടിപ്പിച്ച രണ്ടുദിവസത്തെ കലാമേള “രുദ്ര 2026” വിജയകരമായി സമാപിച്ചു. രണ്ടാം ദിവസം “കോളേജ് ഡേ 2K26” വിപുലമായ പരിപാടികളോടെ മെറ്റ്സ് ക്യാമ്പസിൽ നടന്നു. രംഗപൂജയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി സ്വാഗതം ആശംസിച്ചു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി ആയിനിക്കൽ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് അക്കാദമിക മികവിനൊപ്പം സഹപാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളും നിർണായകമാണെന്ന് അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി. മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ് ബി.എസ് & എച്ച് വിഭാഗം മേധാവി പ്രൊഫ. കെ.എൻ. രമേഷ് മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി.


കോളേജ് ഡേ ഉദ്ഘാടനം നിർവഹിച്ചത് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ (ഡോ.) കെ കെ ഗീതാകുമാരി ആയിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയും മൂല്യാധിഷ്ഠിത പഠനവും അനിവാര്യമാണെന്ന് അവർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ അഡ്വ. ഡോ. ജോർജ് കോലഞ്ചേരി മുഖ്യപ്രഭാഷണം നടത്തി.

വാർഷിക റിപ്പോർട്ടുകൾ മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ് പ്രിൻസിപ്പാൾ ഡോ. അംബികാദേവി അമ്മ ടി, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ്, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ച് പ്രിൻസിപ്പാൾ ഡോ. ഷാജി ജോർജ് എന്നിവർ അവതരിപ്പിച്ചു. കഴിഞ്ഞ അധ്യയന വർഷത്തെ അക്കാദമിക നേട്ടങ്ങളും ഗവേഷണ പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും റിപ്പോർട്ടുകളിൽ ഉൾപ്പെടുത്തി.

കോളേജ് മാഗസിൻ പ്രകാശനവും വിവിധ അക്കാദമിക-കായിക-കലാ മത്സരങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സമ്മാന വിതരണവും നടന്നു.

ട്രസ്റ്റ് അംഗം അഡ്വ. സി. ടി. സാബു, അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ, ഡയറക്ടർ അഡ്മിനിസ്ട്രേഷൻ റിനൂജ് അബ്ദുൾ ഖാദർ, വിദ്യാർത്ഥി പ്രതിനിധി ആദിത്യൻ കെ.എ എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കോർഡിനേറ്ററും ബയോടെക്നോളജി വിഭാഗം മേധാവിയുമായ പ്രൊഫ. ദീപക് വർഗീസ് നന്ദി രേഖപ്പെടുത്തി.


ഇന്നലെ നടന്ന ആർട്ട് ഡേ മത്സരങ്ങളിൽ മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ്, മെറ്റ്സ് പോളിടെക്നിക്, മെറ്റ്സ് കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മെറ്റ്സ് കോളേജ് ഓഫ് ഫാർമ്മസ്യൂട്ടിക്കൽ സയൻസസ് ആൻ്റ് റിസർച്ച് എന്നീ 4 കോളേജുകൾ വാശിയോടെ പങ്കെടുത്തിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ പോയിൻ്റുകൾ കരസ്ഥമാക്കിയ മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ് എ പി ആൻ്റണി മെമ്മോറിയൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. രണ്ടാം സ്ഥാനം മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിനാണ് ലഭിച്ചത്.
വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളോടുകൂടി കോളേജ് ഡേ ആഘോഷം സമാപിച്ചു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങ് ശ്രദ്ധേയമായി.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com