Click Below 👇 & Share This News

തൃശൂർ മാള മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ചിൽ ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു. “ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഫാർമസിസ്റ്റിനെ ഓർക്കൂ” എന്ന ആശയവുമായാണ് ഈ വർഷത്തെ ഫാർമസിസ്റ്റ് ദിനം ആചരിക്കുന്നത്.പ്രൊഫ. ബിനിയ ബാലകൃഷ്ണൻ (അസോസിയേറ്റ് പ്രൊഫസർ, ഫാർമക്കോളജി വിഭാഗം) സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾ പ്രൊ. (ഡോ.) ഷാജി ജോർജ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ആരോഗ്യ സംരക്ഷണ രംഗത്ത് ഫാർമസിസ്റ്റുകളുടെ പങ്ക് പ്രചരിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് സാമൂഹിക ഉത്തരവാദിത്വത്തിന്റെ സന്ദേശം നൽകുകയുമാണ് ഫാർമസിസ്റ്റ് ദിനത്തിൻറെ ഉദ്ദേശമെന്ന് അദ്ദേഹം ഉദ്ഘാടനം പ്രസംഗത്തിൽ പറഞ്ഞു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. സുരേന്ദ്രൻ ആശംസാ പ്രസംഗം നടത്തി. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി വിഭാഗം മേധാവി ഡോ. പ്രശാന്ത് ഫ്രാൻസിസ് സമാപന പ്രസംഗം നടത്തി.വിദ്യാർത്ഥിനി ബിഷാര റാഷിദ് ലോക ഫാർമസിസ്റ്റ് ദിനത്തിന്റെ പ്രാധാന്യം അവതരിപ്പിച്ചു സംസാരിച്ചു. തുടർന്ന് ഫാർമസ്യൂട്ടിക്സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ശിൽപ കെ.ഡി നന്ദി പ്രകടനം നടത്തി.കേക്ക് മുറിക്കൽ ചടങ്ങും തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. “ക്ഷയരോഗത്തിന്റെ വ്യാപനവും രോഗജന്യ ക്രമവും” എന്ന വിഷയത്തിൽ പോസ്റ്റർ മേക്കിംഗ് മത്സരവും സംഘടിപ്പിച്ചു.

Click Below 👇 & Share This News
Chat with CampusRound.com