Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ബയോ ടെക്നോളജി വിഭാഗം പ്രൊഫസർമാരായ സംഗീത ഗോപാൽ, ഡോ. സുമി മരിയാ ബാബു, റിസർച്ച് ഗൈഡ് ആയ പ്രൊഫ. (ഡോ.) ലിയോൺ ഇട്ട്യച്ചൻ (ഡയറക്ടർ, സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി, ഇരിങ്ങാലക്കുട) എന്നിവർ ചേർന്നാണ് ഈ ഗവേഷണ കണ്ടുപിടിത്തം നടത്തി പേറ്റൻ്റ് കരസ്ഥമാക്കിയത്.ആയുർവേദ, ഭക്ഷ്യ, ന്യൂട്രാസ്യൂട്ടിക്കൽ മേഖലകൾക്ക് വലിയ മുന്നേറ്റംപരമ്പരാഗത ഔഷധസസ്യ അറിവിനെ ആധുനിക ശാസ്ത്രീയ ഗവേഷണവുമായി സംയോജിപ്പിച്ച് വികസിപ്പിച്ച “ഒരു എത്‌നോബൊട്ടാണിക്കൽ ജൈവ-സംരക്ഷിതവസ്തുവും അതിൻ്റെ നിർമ്മാണ രീതിയും” എന്ന പുതുമയുള്ള കണ്ടുപിടിത്തത്തിന് ഇന്ത്യാ സർക്കാരിന്റെ പേറ്റന്റ് ഓഫീസ് 20 വർഷത്തേക്കുള്ള ഇന്ത്യൻ പേറ്റന്റ് അനുവദിച്ചു. 2026 ജനുവരി 27-നാണ് പേറ്റന്റ് ഔദ്യോഗികമായി അനുവദിച്ചത്.പരിസ്ഥിതി സൗഹൃദവും പ്രകൃതിദത്തവുമായ ഈ ബയോ-പ്രിസർവേറ്റീവ്, ശക്തമായ ആന്റിമൈക്രോബിയൽ ഫലപ്രാപ്തി നൽകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാസപ്രിസർവേറ്റീവുകൾക്ക് പകരമായി സുരക്ഷിതവും ദീർഘകാല ഉപയോഗയോഗ്യവുമായ ഒരു പരിഹാരമാണ് ഈ കണ്ടുപിടിത്തം മുന്നോട്ടുവയ്ക്കുന്നത്.ആയുർവേദം, ഭക്ഷ്യസംസ്‌കരണ മേഖല, ഫാർമ്മസ്യൂട്ടിക്കൽ വ്യവസായം തുടങ്ങിയ മേഖലകളിൽ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും ഉപയോഗയോഗ്യമായ കാലയളവ് വർധിപ്പിക്കാൻ ഈ സാങ്കേതികവിദ്യക്ക് സാധിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ഉപഭോക്തൃാരോഗ്യവും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ ലക്ഷ്യമിടുന്ന ഈ കണ്ടുപിടിത്തം, ഇന്ത്യയുടെ പരമ്പരാഗത അറിവിന് ശാസ്ത്രീയ അംഗീകാരം നൽകുന്ന ഒരു നിർണായക നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ ജൈവവൈവിധ്യത്തെയും പാരമ്പര്യ ഔഷധസസ്യ അറിവിനെയും പ്രയോജനപ്പെടുത്തുന്ന ഈ പേറ്റന്റ്, സ്വാഭാവിക സംരക്ഷകങ്ങളുടെ രംഗത്ത് രാജ്യത്തെ ആഗോള തലത്തിൽ മുന്നിലെത്തിക്കുന്ന ഒരു പ്രധാന ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്നു.പേറ്റന്റ് കരസ്ഥമാക്കിയ ബയോ ടെക്നോളജി വിഭാഗം പ്രൊഫസർമാരെ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി അഭിനന്ദിച്ചു. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group Join our WhatsApp group for the latest campus updates 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation മാള മെറ്റ്സ് കോളേജ് ഐ.ഇ.ഡി.സി. ടീമിന് ഹാക്കത്തോണിൽ വമ്പൻ നേട്ടം – ഇന്നൊവേറ്റീവ് ആശയത്തിന് ₹5 ലക്ഷം രൂപയുടെ ബെസ്റ്റ് ഡീൽ മാള മെറ്റ്സ് കോളേജ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ