Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied തൃശൂർ, മാള, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ അസി. പ്രൊഫസർ തസ്തികയിൽ യോഗ്യരായവരെ നിയമിക്കുന്നു. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങ്, കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ്ങ് എന്നീ ഡിപ്പാർട്ട്മെൻ്റുകളിലാണ് അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങ്, കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ്ങ് എന്നിവയിലുള്ള 60% മാർക്കോടെയുള്ള എം ടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ രണ്ടും കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്ങിൽ മൂന്നും ഒഴിവുകളാണ് ഉള്ളത്. ഈ തസ്തികകളിലേക്ക് അദ്ധ്യാപന പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. അദ്ധ്യാപന അഭിരുചിയുള്ള പുതിയതായി യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി ഒക്ടോബർ 25 ആണ്. യോഗ്യത, പരിചയസമ്പന്നത എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും www.metsengg.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ careers@metsengg.ac.in എന്ന ഈ-മെയിലിൽ അയക്കുക . കൂടുതൽ വിവരങ്ങൾക്ക് 9188400951 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation മാള, മെറ്റ്സ് കോളേജ് എൻ.എസ്.എസ്. യൂണിറ്റ് പഠനോപകരണങ്ങൾ വിതരണം നടത്തി മെറ്റ്സ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് അന്നമനട ഗ്രാമപഞ്ചായത്ത് ഡിജിറ്റൽ ലൈബ്രറിയ്ക്ക് കമ്പ്യൂട്ടർ സംഭാവന ചെയ്തു